കണ്ണൂര്‍: ലോക്‌സഭാ സീറ്റില്‍ എം.എ ബേബി മത്സരിക്കുന്ന വിഷയത്തില്‍ തീരുമാനമെടുക്കുന്നത് പോളിറ്റ് ബ്യൂറോയാണെന്ന് എസ്. രാമചന്ദ്രന്‍ പിള്ള. എം എ ബേബിയുടെ സ്ഥാനാര്‍ത്ഥിത്വവും പോളിറ്റ് ബ്യൂറോ അംഗങ്ങള്‍ മത്സരിക്കുന്നതുമടക്കം എല്ലാ കാര്യങ്ങളും പി.ബി തീരുമാനിക്കും. ഇതിനെ കുറിച്ച് ഫെബ്രുവരി 8,9 തീയതികളില്‍ ചര്‍ച്ച ചെയ്യുമെന്നും രാമചന്ദ്രന്‍ പിള്ള പറഞ്ഞു.
ഇപ്പോള്‍ പുറത്തുവരുന്ന അഭിപ്രായ സര്‍വേകള്‍ പണം നല്‍കി ഉണ്ടാക്കിയ പരസ്യങ്ങളാണ്. ദേശീയ തലത്തില്‍ പ്രതിപക്ഷ ഐക്യത്തിന് സ്ഥാനമില്ല. ഓരോ സംസ്ഥാനങ്ങളിലെയും സാഹചര്യങ്ങളില്‍ ഉള്ള സഖ്യങ്ങള്‍ നിര്‍ണായകമാകും. അത് വലിയ ശക്തിയായി മാറുമെന്നും എസ് രാമചന്ദ്രന്‍ പിള്ള കൂട്ടിച്ചേര്‍ത്തു.
കേരളത്തില്‍ പോരാട്ടം നടക്കുന്നത് എല്‍ ഡി എഫും യു ഡി എഫും തമ്മിലാണെന്നും, ശബരിമല വിഷയം എല്‍ ഡി എഫിനെ ബാധിക്കില്ലെന്നും സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. ബിജെപിയുടേത് വോട്ട് ബാങ്ക് രാഷ്ട്രീയമാണെന്നും കേന്ദ്ര തലത്തില്‍ സഖ്യം തീരുമാനിച്ചിട്ടില്ലെന്നും യെച്ചൂരി വ്യക്തമാക്കി.
Post Your Comments