കൊച്ചി : 2019 ലോക്സഭാ സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന വർത്തകളോട് പ്രതികരിച്ച് സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം എംഎ ബേബി. തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഇല്ലെന്നും കൂടുതൽ യുവാക്കളുടെ പ്രാതിനിധ്യം ആണ് തെരഞ്ഞെടുപ്പിൽ വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ചുറുചുറുക്കുള്ള യുവത കേരളത്തിൽ മത്സരിക്കാൻ ഉണ്ട്. ഇവർ ഉള്ളപ്പോൾ ദേശീയ നേതാക്കൾ മത്സരിക്കും എന്നുള്ള വാർത്ത വെറും അഭ്യൂഹമാണ്. യുവാക്കളുടേയും വനിതകളുടേയും പ്രാതിനിധ്യം ഉറപ്പാക്കി സിപിഎമ്മിന്റെ സ്ഥാനാർഥി പട്ടിക ഉടൻ ഉണ്ടാകുമെന്നു എം എ ബേബി വ്യക്തമാക്കി. ആലപ്പുഴയിലോ എറണാകുളത്തോ എംഎ ബേബി സ്ഥാനാർത്ഥിയായേക്കും എന്ന ചർച്ച സജീവമാകുന്നതിനിടെയാണ് പ്രതികരണവുമായി എം എ ബേബി രംഗത്തെത്തിയത്.
Post Your Comments