കോഴിക്കോട്: മുസ്ലീം പള്ളിക്കുനേരെ ബോംബെറിഞ്ഞെന്ന് സോഷ്യല്‍ മീഡിയയിലൂടെ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചതിന് യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് നജീബ് കാന്തപുരത്തിനെതിരെ പേരാമ്പ്ര പോലീസ് കേസെടുത്തതായി റിപ്പോര്‍ട്ടുകള്‍ . ഇരുവിഭാഗങ്ങള്‍ തമ്മില്‍ വര്‍ഗീയലഹളയുണ്ടാക്കുന്നതിനായി സോഷ്യല്‍ മീഡിയയിലൂടെ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചതിനാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 153-ാം വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
ഡിവൈഎഫ്‌ഐ- യൂത്ത് കോണ്‍ഗ്രസ് പ്രകടനത്തിന്റെ ഭാഗമായി നടന്ന കല്ലേറുമായി ബന്ധപ്പെട്ട് പള്ളിയുടേയും യൂത്ത് ലീഗ് ഓഫീസിന്റെയും ദൃശ്യങ്ങള്‍ മോര്‍ഫ് ചെയ്താണ് നജീബ് സോഷ്യല്‍ മീഡിയയില്‍ വ്യാജപ്രചരണത്തിനായി ഉപയോഗിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഡിവൈഎഫ്‌ഐ- പേരാമ്ബ്ര ബ്ലോക്ക് സെക്രട്ടറി എംഎം ജിജേഷാണ് പരാതിക്കാരന്‍. ഡിജിപിക്കും പേരാമ്ബ്ര സ്റ്റേഷനിലുമായിരുന്നു ജിജേഷ് പരാതി നല്‍കിയത്. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പേരാമ്ബ്രയിലെ പള്ളിക്ക് ബോംബെറിഞ്ഞുവെന്ന് കലാപാഹ്വാനം നടത്തിക്കൊണ്ടായിരുന്നു ഫേസ്ബുക്കില്‍ പോസ്റ്റന്നായിരുന്നു റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത് .
Post Your Comments