കല്‍പ്പറ്റ : കുരങ്ങുപനിയുടെ ഭീതിയൊഴിയാതെ വയനാട്. ജില്ലയില്‍ ഒരാള്‍ക്ക് കൂടി രോഗബാധയുള്ളതായി സംശയം. പേര്യ സ്വദേശിനിയായ 54കാരിയെ രോഗലക്ഷണങ്ങളോടെ കഴിഞ്ഞ ദിവസം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജില്ലയില്‍ ഇതുവരെ രണ്ടുപേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
രോഗം ബാധിച്ചവരില്‍ ഒരാള്‍ മാനന്തവാടി ജില്ലാ ആശുപത്രിയിലും ഒരാള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ചികിത്സയിലാണ്. ജില്ലയില്‍ വിവിധ വനപ്രദേശങ്ങളിലായി വെള്ളിയാഴ്ച മൂന്ന് കുരങ്ങളുകളെ ചത്തനിലയില്‍ കണ്ടെത്തിയിരുന്നു. ഇതോടെ ജില്ലയില്‍ ചത്തനിലയില്‍ കണ്ടെത്തിയ കുരങ്ങുകളുടെ എണ്ണം പത്തായി.
ഇതില്‍ നാലു കുരങ്ങുകളുടെ പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയായതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതും ജനങ്ങളില്‍ ആശങ്ക പടര്‍ത്തുന്നു. കുരങ്ങുപനി ബാധിച്ചാണോ ഇവ ചത്തതെന്ന് വിദഗ്ദ പരിശോധനകള്‍ക്ക് ശേഷം മാത്രമേ വ്യക്തമാവുകയുള്ളു.
Post Your Comments