Latest NewsKerala

നമ്പി നാരായണനെതിരായ സെന്‍കുമാറിന്റെ പരാമര്‍ശം : ബിജെപിയില്‍ പോയതിന് ശേഷമാണ് സെന്‍കുമാര്‍ ഇങ്ങനെ ആയതെന്ന് മന്ത്രി എ.കെ.ബാലന്‍

തിരുവനന്തപുരം : ബിജെപിയില്‍ പോയതിന് ശേഷമാണ് സെന്‍കുമാര്‍ ഇങ്ങനെ ആയതെന്ന് മന്ത്രി എ.കെ.ബാലന്‍. നമ്പിനാരായണന് പത്മ പുരസ്‌കാരം ലഭിച്ചതിനെ തുടര്‍ന്ന് സെന്‍കുമാര്‍ നടത്തിയ പരാമര്‍ശത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ടി.പി സെന്‍കുമാറിന്റെ ആരോപണങ്ങള്‍ക്ക് മറുപടി പറയേണ്ടത് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ളയാണെന്ന് മന്ത്രി പറഞ്ഞു.

സെന്‍കുമാറിന്റെ പരാമര്‍ശം ബി.ജെ.പിയിലെ ഒരു വിഭാഗം നേതാക്കളുടെ അനുമതിയോടെയെന്ന് സംശയമുണ്ടെന്നും മറിയം റഷീദയോടും ഗോവിന്ദചാമിയോടും ഉപമിക്കേണ്ട ആളല്ല നമ്പി നാരായണനെന്നും എ.കെ ബാലന്‍ പറഞ്ഞു.പത്മഭൂഷന്‍ ലഭിച്ചയാളെ മ്ലേച്ഛമായ ഭാഷയില്‍ ടി.പി സെന്‍കുമാര്‍ അധിക്ഷേപിച്ചു.

ഇന്ത്യയുടെ ചരിത്രത്തില്‍ തന്നെ ഇത് ആദ്യത്തെ സംഭവമാണ്. പ്രബുദ്ധ കേരളം ഇതിനെതിരെ പ്രതികരിക്കണം. പരാമര്‍ശത്തോട് പ്രതികരിക്കാന്‍ സംസ്ഥാന നേതൃത്വത്തിന് കഴിയില്ലെങ്കില്‍ ബി.ജെ.പിയുടെ കേന്ദ്രനേതൃത്വം പ്രതികരിക്കണമെന്നും ബാലന്‍ കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button