Latest NewsNewsInternational

പ്രവാസികളെ ആശങ്കയിലാഴ്ത്തി ഗള്‍ഫ് മേഖലയില്‍ തിരക്കിട്ട സൈനിക നീക്കം

യുഎഇ: പ്രവാസികളെ ആശങ്കയിലാഴ്ത്തി ഗള്‍ഫ് മേഖലയില്‍ തിരക്കിട്ട സൈനിക നീക്കം. ഇറാന്‍ സൈനിക ജനറല്‍ ഖാസെം സുലൈമാനിയെ വധിച്ചതിനു പിന്നാലെ അമേരിക്കയ്‌ക്കെതിരെ ശക്തമായി തിരിച്ചടിയ്ക്കുമെന്ന് ഇറാന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് ഗള്‍ഫ് മേഖലയില്‍ തിരക്കിട്ട സൈനിര നീക്കം നടക്കുന്നത്. ഇതിനിടെ കുവൈറ്റിലേക്ക് കൂടുതല്‍ സൈനിക ട്രൂപ്പുകളെ അമേരിക്ക അയച്ചതായി റിപ്പോര്‍ട്ടുണ്ട്.

Read Also : ഇറാന്‍ രഹസ്യസേന മേധാവി ഖാസിം സുലൈമാനി ഡല്‍ഹി മുതല്‍ ലണ്ടന്‍ വരെ ആക്രമണം നടത്താന്‍ പദ്ധതിയിട്ടു : നിര്‍ണായക വിവരങ്ങള്‍ പുറത്തുവിട്ട് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്

3000 സൈനിക ട്രൂപ്പുകളെ അയക്കാനാണ് അമേരിക്ക ഉത്തരവിട്ടിരിക്കുന്നത്. എന്നാല്‍, യുദ്ധത്തിലേക്ക് കാര്യങ്ങളെ വലിച്ചിഴക്കരുത് എന്നാണ് ഗള്‍ഫ് രാജ്യങ്ങളുടെ നിലപാട്. യുദ്ധത്തിലേക്ക് നീങ്ങിയാല്‍ ഊഹിക്കാന്‍ പോലും കഴിയാത്ത നഷ്ടങ്ങളായിരിക്കും സംഭവിക്കാന്‍ പോകുന്നതെന്ന് ഖത്തര്‍ വിദേശകാര്യമന്ത്രി പറഞ്ഞു. വിവേക പൂര്‍വമായിരിക്കണം നിലപാടുകളെന്ന് യുഎഇയും ആവശ്യപ്പെട്ടിട്ടുണ്ട്. ഖസം സുലൈമാനിയുടെ രക്തത്തിന് പകരം ചോദിക്കണമെന്ന് വ്യക്തമാക്കി ഇറാനില്‍ ജനങ്ങള്‍ ഒന്നടങ്കം തെരുവിലിറങ്ങിയിരിക്കുകയാണ്. ഇറാന്‍ ഒരു യുദ്ധവും ജയിച്ചിട്ടില്ല, ചര്‍ച്ചകള്‍ നഷ്ടപ്പെടുത്തിയിട്ടുമില്ല എന്ന പ്രകോപനപരമായ ട്വീറ്റുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും രംഗത്തെത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button