നമ്മുടെ അടുക്കളയില്‍ സാധാരണയായി ഉപയോഗിക്കുന്ന ഒരു സുഗന്ധ വ്യഞ്ജനമാണ് കറുവപ്പട്ട. പ്രധാനമായി കറികളിലാണ് ഉപയോഗിക്കുന്നതെങ്കിലും കറുവപ്പട്ടയക്ക് നിരവധി ഗുണങ്ങളുണ്ട്. ചെറിയ പ്രശ്നങ്ങള്‍ക്കും പോലും വേഗത്തില്‍ ആശ്വാസം തരുന്നു. കൂടാതെ ഉന്മേഷവും, ഉണര്‍വ്വും, ഓര്‍മ്മശക്തി നല്‍കാനും സഹായിക്കും. കറുവാപ്പട്ടയുടെ ഗുണങ്ങളെ കുറിച്ച് അറിയാം
* പ്രമേഹ രോഗികള്‍ക്ക് ഗുണം ചെയ്യുന്നതാണ് കറുവപ്പട്ട. ഇത് രക്തത്തിലുള്ള പഞ്ചസാരയെ നിയന്ത്രിക്കുന്നു.
* കറുവപ്പട്ടയിട്ട വെള്ളം തിളപ്പിച്ച് കുടിക്കുന്നത് ചീത്ത കൊളസ്ട്രോള്‍ ഇല്ലാതാക്കുന്നു.
* മുഖക്കുരു അകറ്റുകയും മുഖക്കരു മൂലമുണ്ടാകുന്ന പാട് ഇല്ലാതാക്കുകയും ചെയ്യുന്നു. ഇതിനായി കറുവപ്പട്ട പൊടിച്ച് നാരങ്ങ നീരില്‍ ചേര്‍ത്ത് പുരട്ടിയാല്‍ മതി.
* ദഹനക്കേട്, ഗ്യാസ്ട്രബിള്‍, എന്നിവ പരിഹരിക്കാന്‍ സഹായിക്കും. കറുവപ്പട്ടയുടെ പൊടി തേനില്‍ ചാലിച്ച് പതിവായി കഴിക്കുക
* ദിവസവും രണ്ട് നേരമെങ്കിലും കറുവപ്പട്ട ഉപയോഗിച്ച് മുഖം കഴുകാന്‍ ശ്രമിക്കുക. മുഖം കൂടുതല്‍ തിളക്കമുള്ളതാക്കാന്‍ ഇത് സഹായിക്കുന്നു. മുഖത്തെ ചുളിവ് മാറ്റാനും കറുവാപ്പട്ട നല്ലതാണ്.
* എല്ലുകളുടെ ബലത്തിനുള്ള നല്ലൊരു വഴിയാണ് കറുവപ്പട്ട ചേര്‍ത്ത പാല്. പ്രായധിക്യം കാരണമുള്ള വാതം പോലുള്ള രോഗങ്ങള്‍ക്കും വായിലെ ദോഷകരമായ ബാക്ടീരിയകളെ നശിപ്പിക്കാന്‍ കറുവപ്പട്ട ചേര്‍ത്ത പാലിനു സാധിക്കും.
Post Your Comments