തിരുവനന്തപുരം : പത്മ പുരസ്‌കാരം ലഭിച്ചതിനെ തുടര്‍ന്ന് നമ്പി നാരായണനെ വിമര്‍ശിച്ച് രംഗത്തെത്തിയ മുന്‍ ഡിജിപി സെന്‍കുമാറിനെതിരെ രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ച് കെ.ബി.ഗണേഷ്‌കുമാര്‍ എംഎല്‍എ. ഒരു സാധുമനുഷ്യനെ വേട്ടയാടിയത് ആരാണെന്ന് ഇപ്പോള്‍ മനസിലായെന്നും ആരെ കുറിച്ചും എന്തും പറയാമെന്ന ഹുങ്കാണ് സെന്‍കുമാറിനെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.
ശരാരശരിയില്‍ താഴെയുള്ള ശാസത്രജ്ഞനാണ് നമ്പി നാരായണനെന്നും പുരസ്‌കാരം നല്‍കുന്നതിനു വേണ്ടിയുള്ള എന്ത് സംഭാവനയാണ് അദ്ദേഹം നല്‍കിയിട്ടുള്ളതെന്നും സെന്‍കുമാര്‍ നേരത്തെ ചോദിച്ചിരുന്നു. ഇങ്ങനെ പോയാല്‍ ഗോവിന്ദച്ചാമിയേയും അമീര്‍ ഉല്‍ ഇസ്ലാമിനും, ഈ വര്‍ഷം പട്ടികയില്‍ ഉള്‍പ്പെടാതെ പോയ മറിയം റഷീദയ്ക്കു വരെ പത്മവിഭൂഷണ്‍ തന്നെ കിട്ടിയേക്കുമെന്നും സെന്‍ കുമാര്‍ പരിഹസിച്ചു.
എന്നാല്‍ ഗോവിന്ദ ചാമിയേയും മറിയം റഷീദയേയും തന്നെയും തമ്മില്‍ താരതമ്യം ചെയ്യുന്നത് സെന്‍കുമാറിന്റെ സംസ്‌കാരമാണെന്നും ചാരക്കേസ് മുഴുവനും അന്വേഷിച്ചതുപോലെയാണ് ഇപ്പോള്‍ അദ്ദേഹം സംസാരിക്കുന്നതെന്നും നമ്പി നാരായണന്‍ പ്രതികരിച്ചിരുന്നു. അതേ സമയം വിഷയത്തില്‍ പ്രതികരിക്കാനില്ലെന്നായിരുന്നു ബിജെപി സംസ്ഥാന പ്രസിഡണ്ട് പി എസ് ശ്രീധരന്‍ പിള്ളയുടെ നിലപാട്.
Post Your Comments