ശ്രീനഗര്‍: ശ്രീനഗറിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ടു ജെയ്ഷെ മുഹമ്മദ് ഭീകരരെ സൈന്യം വധിച്ചു. ശ്രീനഗറിന് സമീപം കൊന്‍മോഹിലാണ് ഏറ്റുമുട്ടലുണ്ടായത്. റിപ്പബ്ലിക്ദിന ചടങ്ങുകളില്‍ സ്ഫോടനം ലക്ഷ്യമിട്ട് എത്തിയ ഭീകരരെയാണ് വധിച്ചതെന്ന് സൈന്യം അറിയിച്ചു. ഇവരില്‍ നിന്ന് എകെ 47 തോക്കുകള്‍ ഉള്‍പ്പടെയുള്ള ആയുധങ്ങളും പോലീസ് പിടിച്ചെടുത്തു.
ഭീകരരുടെ സാന്നിധ്യം മനസിലാക്കിയതോടെ സിആര്‍പിഎഫും സ്പെഷല്‍ ഓപ്പറേഷന് ഗ്രൂപ്പും പോലീസും പ്രദേശം വളയുകയായിരുന്നു. തുടര്‍ന്നാണ് ഭീകരര്‍ സൈന്യത്തിനെതിരേ വെടിയുതിര്‍ത്തത്. ശക്തമായി തിരിച്ചടിച്ച സൈന്യം ഇരുവരെയും വെടിവച്ച് വീഴ്ത്തുകയായിരുന്നു. റിപ്പബ്ലിക്ദിനം പ്രമാണിച്ച് കാഷ്മീരിന്റെ വിവിധ ഭാഗങ്ങളില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
Post Your Comments