Latest NewsNewsIndiaInternational

ആര്‍ട്ടിള്‍ 370 റദ്ദാക്കിയതിന് ശേഷം കശ്മീര്‍ താഴ്‌വരയില്‍ ഭീകര പ്രവര്‍ത്തനങ്ങള്‍ കുറവ്; ആഭ്യന്തര മന്ത്രാലയം

ഐഇഡി ആക്രമണങ്ങളിലും ഗണ്യമായ കുറവാണ് ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിതിന് ശേഷം ഉണ്ടായിരിക്കുന്നത്

ന്യൂഡല്‍ഹി,ജമ്മു കശ്മീരിന്റെ പ്രത്യേക പദവിയായ ആര്‍ട്ടിള്‍ 370 റദ്ദാക്കിയതിന് ശേഷം കശ്മീര്‍ താഴ്‌വരയില്‍ ഭീകര പ്രവര്‍ത്തനങ്ങള്‍ കുറഞ്ഞതായി റിപ്പോര്‍ട്ട്. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തിറക്കിയത്. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് ശേഷം താഴ്‌വരയിലെ ഭീകര പ്രവര്‍ത്തനങ്ങള്‍ ഏകദേശം 36 ശതമാനം കുറഞ്ഞുവെന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.ഐഇഡി ആക്രമണങ്ങളിലും ഗണ്യമായ കുറവാണ് ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിതിന് ശേഷം ഉണ്ടായിരിക്കുന്നത്.

2019 ജൂലൈ 15 വരെ ആറ് ഐഇഡി ആക്രമണങ്ങള്‍ ഉണ്ടായപ്പോള്‍ 2020 ല്‍ ഒരു ഐഇഡി ആക്രമണം മാത്രമാണ് ഉണ്ടായത്. 2019 ല്‍ 75 സുരക്ഷാ ഉദ്യോഗസ്ഥരും 23 ഗ്രാമവാസികളുമാണ് കശ്മീര്‍ താഴ്‌വരയില്‍ കൊല്ലപ്പെട്ടത്. 2020 ല്‍ 35 സുരക്ഷാ ഉദ്യോഗസ്ഥരും 22 ഗ്രാമവാസികളും ഭീകരാക്രമണങ്ങളില്‍ കൊല്ലപ്പെട്ടു.ഭീകര സംഘടനകളില്‍ പ്രാദേശിക യുവാക്കളുടെ പങ്കാളിത്തം 40 ശതമാനം കുറഞ്ഞിട്ടുണ്ടെന്നും ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ഓഗസ്റ്റ് 5 ന് ശേഷം കശ്മീരിലെ ആക്രമ സംഭവങ്ങളില്‍ വലിയ കുറവാണുണ്ടായിരിക്കുന്നതെന്നും ഭീകരതയ്‌ക്കെതിരെ സുരക്ഷാ സേന വിജയം കൈവരിച്ചുവെന്നും ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 2019 ജനുവരി 1 മുതല്‍ ജൂലൈ 15 വരെ 188 ഭീകരാക്രമണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. 2020 ല്‍ ഇത് 120 ആയി കുറഞ്ഞിട്ടുണ്ട്. 2019 ജനുവരി മുതല്‍ ജൂലൈ 15 വരെ 51 ഗ്രനേഡ് ആക്രമണങ്ങളാണ് കശ്മീരില്‍ ഉണ്ടായത്. 2020 ല്‍ 21 ഗ്രനേഡ് ആക്രമണങ്ങള്‍ മാത്രമാണ് ഉണ്ടായിരിക്കുന്നതെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കുന്നു.

shortlink

Post Your Comments


Back to top button