Latest NewsCricket

അടിച്ചുതകർത്ത് ഇന്ത്യ; ന്യൂസീലന്‍ഡിന് കൂറ്റൻ വിജയലക്ഷ്യം

ഓവൽ: ന്യൂസിലന്‍ഡിനെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് കൂറ്റന്‍ സ്കോര്‍. 50 ഓവറില്‍ നാല് വിക്കറ്റിന് 324 റണ്‍സ് ഇന്ത്യ സ്വന്തമാക്കി. രോഹിത് ശര്‍മ്മയും ശിഖര്‍ ധവാനും അര്‍ദ്ധ സെഞ്ചുറി നേടി. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യക്ക് ഓപ്പണര്‍മാരായ ശിഖര്‍ ധവാനും രോഹിത് ശര്‍മ്മയും ചേര്‍ന്ന് നല്ല തുടക്കമാണ് നൽകിയത്. ഒന്നാം വിക്കറ്റില്‍ 154 റണ്‍സ് അടിച്ചുകൂട്ടിയ ശേഷമാണ് ഇവർ പിരിഞ്ഞത്. പിന്നാലെ എത്തിയ നായകന്‍ വിരാട് കോഹ്ലി (43), അമ്പാട്ടി റായിഡു (47), എം.എസ്.ധോണി (പുറത്താകാതെ 48), കേദാര്‍ ജാദവ് (പുറത്താകാതെ 22) എന്നിവരും മികച്ച പ്രകടനം കാഴ്ചവെച്ചു. ന്യൂസീലൻഡിന് വേണ്ടി വേണ്ടി ലോക്കി ഫെര്‍ഗ്യൂസന്‍, ട്രന്‍റ് ബോള്‍ട്ട് എന്നിവര്‍ രണ്ടു വീതം വിക്കറ്റുകള്‍ നേടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button