തിരുവനന്തപുരം: ജാതീയതയുടെയും വര്‍ഗീയതയുടെയും പ്രതിബന്ധങ്ങളുടെയും ഇരുണ്ടലോകത്ത‌് പ്രതീക്ഷയുടെ ദീപനാളമാണ‌് സംസ്ഥാന സര്‍ക്കാരെന്ന് വിശേഷിപ്പിച്ച് ഗവർണർ പി.സദാശിവം. നവോത്ഥാനത്തിന്റെ പുതുവെളിച്ചം പകരാനും ജീവിതത്തിന്റെ നാനാതുറകളിലും മതനിരപേക്ഷതയുടെ ശ്രേഷ‌്ഠ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ദൗത്യങ്ങളിലും സർക്കാർ ഉറച്ചുനിന്നു. അനാരോഗ്യകരമായ കേന്ദ്ര–സംസ്ഥാന ബന്ധങ്ങള്‍ കേരളം കൈവരിച്ച പുരോഗതിയെ ബാധിക്കുകയുണ്ടായി. ഈ സാഹചര്യത്തില്‍ കേന്ദ്ര–സംസ്ഥാന ബന്ധം ഉടച്ചുവാര്‍ക്കണമെന്നും അദ്ദേഹം പറയുകയുണ്ടായി.
ദുരന്തപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക‌് സര്‍ക്കാര്‍ സംവിധാനത്തെ സഹായിക്കാന്‍ പ്രതിരോധ സന്നദ്ധ സുരക്ഷാസേന രൂപീകരിക്കും. പ്രകൃതിദുരന്ത സാധ്യതകള്‍ കണക്കിലെടുത്ത‌് കുടുംബങ്ങളെ സുരക്ഷിതമേഖലകളിലേക്ക‌് പുനരധിവസിപ്പിക്കുന്നതിന‌് സര്‍ക്കാര്‍ സഹായം നല്‍കും. പ്രളയാനന്തര പുനര്‍നിര്‍മാണം വെല്ലുവിളിയായി സര്‍ക്കാര്‍ ഏറ്റെടുക്കുകയാണ്. പുനര്‍നിര്‍മാണം പൂര്‍ത്തിയാക്കാന്‍ 4–5 വര്‍ഷംവരെ വേണ്ടിവരുമെന്നും ഗവർണർ പറയുകയുണ്ടായി.
Post Your Comments