ചെന്നൈ: നര്‍ത്തകി നടരാജ് ഇനി പദ്മപുരസ്‌കാരം ലഭിക്കുന്ന ആദ്യ ട്രാന്‍സ്‌ജെന്‍ഡറായി അറിയപ്പെടും.
തമിഴ്‌നാട്ടിലെ മധുരയിലാണ് ട്രാന്‍സ്‌ജെന്‍ഡറായ നര്‍ത്തകിയുടെ ജനനം. വളരെ ചെറുപ്പത്തില്‍തന്നെ വീടുവിട്ടിറങ്ങേണ്ടി വന്ന നര്‍ത്തകി, ഇന്ന് ട്രാന്‍സ്‌ജെന്‍ഡര്‍ ശാക്തീകരണത്തിന്റെ മാതൃകകളിലൊന്നാണ്.
ട്രാന്‍സ് വ്യക്തിത്വങ്ങളോടുള്ള സമൂഹത്തിന്റെ അവഗണനയെ ചെറുത്തുതോല്‍പിച്ചാണ് നൃത്തരംഗത്ത് ഇവര്‍ മുന്‍നിരയിലെത്തിയത്. പ്രശസ്ത നര്‍ത്തകന്‍ കെ പി കിട്ടപ്പ പിള്ളയായിരുന്നു നര്‍ത്തകിയുടെ ഗുരു.
14 വര്‍ഷം അദ്ദേഹത്തിന്റെ കീഴില്‍ നര്‍ത്തകി നൃത്തം അഭ്യസിച്ചു. നായകി ഭാവ പാരമ്ബര്യമാണ് ഇവര്‍ നൃത്തത്തില്‍ പിന്തുടരുന്നത്. അമ്ബത്തിനാലു വയസ്സുള്ള നര്‍ത്തകി, വെള്ളിയമ്ബലം സ്‌കൂള്‍ ഓഫ് ഡാന്‍സ് എന്ന പേരില്‍ നൃത്തവിദ്യാലയവും നടത്തുന്നുണ്ട്. ലോകത്തിന്റെ വിവിധഭാഗങ്ങളില്‍നിന്നുള്ള കുട്ടികള്‍ ഇവിടെ പഠനത്തിനായെത്തുന്നു. ഇന്ത്യ, അമേരിക്ക, യു കെ, യൂറോപ്പ് തുടങ്ങിയിടത്തെ വേദികളില്‍ നൃത്തം അവതരിപ്പിച്ചിട്ടുള്ള നര്‍ത്തകി നിരവധി പുരസ്‌കാരങ്ങളും നേരിയിട്ടുണ്ട്.
Post Your Comments