Latest NewsKerala

ചൈത്ര തെരേസക്കെതിരെയുളള സര്‍ക്കാര്‍ നടപടിയില്‍ അഡ്വ. എ. ജയശങ്കറിന്‍റെ കുറിപ്പ്

കൊച്ചി:  ചൈത്ര തെരേസയെ സര്‍ക്കാര്‍ ചുമതലകളില്‍ നിന്ന് ഒഴിവാക്കിയതിനെ തുടര്‍ന്ന് നിരവധി പേരാണ് ഇതിനെ ചൊല്ലി രംഗത്തെത്തിയത്. സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസ് റെയിഡ് ചെയ്തതിനെ തുടര്‍ന്നായിരുന്നു ചെെത്രയെ സര്‍ക്കാര്‍ ചുമതലയില്‍ നിന്ന് മാറ്റിയത്. ഇതിതെതിരെ വിമര്‍ശനങ്ങള്‍ ആളികത്തുമ്പോള്‍ അഡ്വ. എ .ജ യശങ്കറും ഫേസ് ബുക്കിലൂടെ ഈ വിഷയത്തില്‍ പ്രതികരിച്ചു.

അദ്ദേഹത്തിന്‍റെ കുറിപ്പ്

നവോത്ഥാനത്തിനും സ്ത്രീ ശാക്തീകരണത്തിനുമൊക്കെ പരിധിയുണ്ട്. മുറത്തില്‍ കയറി കൊത്താമെന്ന് ആരും കരുതരുത്.

ചൈത്ര തെരേസ ജോണ്‍ ചെറുപ്പമാണ്. ചോരത്തിളപ്പുണ്ട്. കുട്ടിക്കാലത്ത് സുരേഷ് ഗോപി അഭിനയിച്ച സിനിമകള്‍ കണ്ട ഓര്‍മകളും ഉണ്ട്.

എന്നു കരുതി സിപിഎം ജില്ലാ കമ്മറ്റി ഓഫീസില്‍ കയറി പ്രതികളെ തിരയാമെന്ന് ഒരുത്തിയും കരുതണ്ട. ആക്ടിവിസ്റ്റുകളും പോലീസുകാരും കയറി നിരങ്ങാന്‍ ഇത് ശബരിമല സന്നിധാനമല്ല.

സൂചനയാണിത്, സൂചന മാത്രം. സൂചന കണ്ടു പഠിച്ചില്ലെങ്കില്‍ ഡോ. ജേക്കബ് തോമസിന്‍റെ അനുഭവം ചൈത്രയുടെ മുന്നിലുണ്ട്.

https://www.facebook.com/AdvocateAJayashankar/posts/1869185126544538

shortlink

Related Articles

Post Your Comments

Related Articles


Back to top button