Latest NewsNattuvartha

ക്യാപ്റ്റന്‍ രാജു പുരസ്‌കാര ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍ ആരംഭിച്ചു

കണ്ണൂര്‍ : ബ്രദേഴ്‌സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ പയ്യന്നൂര്‍ എ കുഞ്ഞിരാമന്‍ അടിയോടി സ്മാരക ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ 26, 27 തിയതികളില്‍ ക്യാപ്റ്റന്‍ രാജു പുരസ്‌കാര ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍ നടത്തും.

കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള തെരഞ്ഞെടുത്ത 34 ഷോട്ട് ഫിലിമുകളാണ് രണ്ടുദിവസങ്ങളിലായി പ്രദര്‍ശിപ്പിക്കുക. മികച്ച ഷോട്ട് ഫിലിമിന് 25,000 രൂപയും പുരസ്‌കാരവും ഫലകവുമടങ്ങുന്നതാണ് അവാര്‍ഡ്. മികച്ച രണ്ടാമത്തെ ഷോട്ട് ഫിലിം, മികച്ച നടന്‍, നടി, സംവിധായകന്‍, തിരക്കഥ, ക്യാമറാമാന്‍, എഡിറ്റര്‍ എന്നിവര്‍ക്കും അവാര്‍ഡ് നല്‍കും.

ചലച്ചിത്ര സംവിധായകനും ജൂറി ചെയര്‍മാനുമായ മോഹന്‍ കുപ്ലേരിയാണ് പുരസ്‌കാര പ്രഖ്യാപനം നടത്തുക. 27ന് വൈകിട്ട് 5.30ന് ചലച്ചിത്ര സംവിധായകന്‍ കെ മധു ക്യാപ്റ്റന്‍ രാജു അനുസ്മരണവും പുരസ്‌കാര വിതരണവും നടത്തും.

shortlink

Related Articles

Post Your Comments

Related Articles


Back to top button