മാലി: പശ്ചിമ ആഫ്രിക്കന്‍ രാജ്യമായ മാലിയിലെ ഡുന്‍സായിലുണ്ടായ ഐഇഡി സ്‌ഫോടനത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു. യുഎന്‍ സമാധാനപാലകരായ രണ്ട് ശ്രീലങ്കന്‍ സൈനികരാണ് കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ മൂന്ന് സൈനികര്‍ക്ക് പരിക്കേറ്റു. സൈനിക വാഹനത്തെ ലക്ഷ്യമിട്ടായിരുന്നു ഭീകരരുടെ ആക്രമണം. വെള്ളിയാഴ്ചയായിരുന്നു സംഭവം.
ആക്രമണത്തില്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി അധികൃതര്‍ അറിയിച്ചു. 200 ശ്രീലങ്കന്‍ സൈനികരെയാണ് മാലിയില്‍ സമാധാന പ്രവര്‍ത്തനങ്ങള്‍ത്തായി വിന്യസിച്ചിട്ടുള്ളത്.
Post Your Comments