
മാഡ്രിഡ്: ഒരു രാജ്യത്തിന്റെ മുഴുവന്‍ പ്രാര്‍ഥനയും മുന്നൂറിലേറെപേരുടെ 13 ദിവസംനീണ്ടുനിന്ന രക്ഷാപ്രവര്‍ത്തനവും വിഫലമായി. രണ്ടുവയസ്സുകാരന്‍ ജൂലേന്‍ റോസെല്ലോയ്ക്ക് ഒടുവില്‍ കണ്ണീരോടെ വിട. ജനുവരി 13-ന് സ്‌പെയിനിലെ മലാഗ പ്രവിശ്യയില്‍ കുഴല്‍ ക്കിണറില്‍ വീണ രണ്ടുവയസ്സുകാരന്‍ ജൂലേന്‍ റോസെല്ലോയുടെ മൃതദേഹം കണ്ടെടുത്തതോടെയാണ് ഒരു രാജ്യം മുഴുവന്‍ ഉറ്റുനോക്കിയ രക്ഷാപ്രവര്‍ത്തനത്തിന് അവസാനമായത്.
ജനുവരി 13-നാണ് ജൂലേന്‍ റോസെല്ലോ അബദ്ധത്തില്‍ കുഴല്‍ ;ക്കിണറില്‍; വീണത്. 360 അടി താഴ്ചയും ഒമ്പത് ഇഞ്ച് വ്യാസമുള്ള കുഴിയിലാണ് രണ്ടുവയസുകാരന്‍ വീണത്. കുട്ടിയെ രക്ഷിക്കാനായി രക്ഷാപ്രവര്‍ത്തകര്‍ കിണഞ്ഞുപരിശ്രമിച്ചെങ്കിലും ഫലംകണ്ടില്ല. ഇതിനിടെ കുട്ടി എവിടെയാണെന്നറിയാന്‍ ക്യാമറകള്‍ ഘടിപ്പിച്ച മൈക്രോ റോബോട്ടുകളെ കുഴിയിലേക്ക് ഇറക്കിയെങ്കിലും 260 അടി വരെ മാത്രമാണ് റോബോട്ടുകളെ എത്തിക്കാനായത്. തുടര്‍ന്ന് അപകടമുണ്ടായ കുഴല്‍ ക്കിണറിന് സമാന്തരമായി മറ്റൊരു കുഴിയും തുരങ്കവും നിര്‍മിക്കുകയായിരുന്നു.
കുട്ടി കുഴിയിലേക്ക് പതിച്ചപ്പോള്‍ പാറക്കല്ലുകളും മണ്ണുമടിഞ്ഞതാണ് കുട്ടി എവിടെയാണെന്ന് കണ്ടെത്തുന്നതില്‍ വെല്ലുവിളിയായത്.
Post Your Comments