മണ്ണാര്‍ക്കാട്: കാര്‍ നിയന്ത്രണംവിട്ട് നഗരത്തിലെ ഓട്ടോ സ്റ്റാന്‍ഡിലേക്ക് പാഞ്ഞുകയറി. ധര്‍മര്‍കോവിലിന് മുന്നിലെ ഓട്ടോസ്റ്റാന്‍ഡിലാണ് അപകടം. വെള്ളിയാഴ്ച ഉച്ചയ്ക്ക് ആശുപത്രിപ്പടി ഭാഗത്തുനിന്ന് കോടതിപ്പടി ഭാഗത്തേക്ക് പോവുകയായിരുന്ന കാറാണ് അപകടത്തില്‍പ്പെട്ടത്. ഉച്ചനേരമായതിനാല്‍ ഓട്ടോറിക്ഷകളിലൊന്നും ഡ്രൈവര്‍മാരാരും ഉണ്ടായിരുന്നില്ല. ഇടിയുടെ ആഘാതത്തില്‍ സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ടിരുന്ന നാല് ഓട്ടോറിക്ഷകള്‍ക്കും ഇടിച്ച കാറിനും കേടുപാടുകള്‍ സംഭവിച്ചു. ആര്‍ക്കും പരിക്കേറ്റിട്ടില്ല.
Post Your Comments