ലക്‌നൗ: പ്രിയങ്കാ ഗാന്ധി സജീവ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നതിൽ പ്രതികരണവുമായി യോഗി ആദിത്യനാഥ്. പൂജ്യവും പൂജ്യവും കൂട്ടിയാല്‍ നിങ്ങള്‍ക്ക് ലഭിക്കുക പൂജ്യം തന്നെയായിരിക്കും. കോണ്‍ഗ്രസ് ഒരു വലിയ പൂജ്യമാണ്. ആര് അതിലേക്ക് വന്നാലും ആര് അതില്‍ നിന്ന് പോയാലും ഒരു പ്രശ്‌നവും ഉണ്ടാകാന്‍ പോകുന്നില്ല. 2019ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് കൂടുതലായി ഒന്നും ലഭിക്കാന്‍ പോകുന്നില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Post Your Comments