NewsMobile PhoneTechnology

വിവോ അപെക്‌സ് അവതരിപ്പിക്കുന്നു സമ്പൂര്‍ണ സ്വിച്ച് രഹിത ഫോണ്‍

സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ പുതിയ അങ്കത്തിനൊരുങ്ങി വിവോ. പൂര്‍ണ്ണമായും സ്വിച്ചുകളോ, മറ്റു പോര്‍ട്ടകളോ ഇല്ലാത്ത ഫോണ്‍ പുറത്തിറക്കാനിരിക്കുകയാണ് ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കള്‍. ഇതിന്റെ ഭാഗമായി ‘അപെക്‌സ് 2019’ എന്ന കണ്‍സെപ്റ്റ് സ്മാര്‍ട്ട്‌ഫോണിനെ കുറിച്ചുള്ള പ്രാഥമിക വിവരങ്ങള്‍ പുറത്തു വിട്ടിരിക്കുകയാണ് വിവോ.

‘ടച്ച് സെന്‍സ്’ എന്ന സാങ്കേതിക വിദ്യയുമായി ഫോണ്‍ പുറത്തിറക്കാനാണ് ‘വിവോ അപെക്‌സ് 2019’ പദ്ധതിയിടുന്നത്. ‘പ്രെഷര്‍ സെന്‍സിംഗ്’ ടെക്‌നോളജിയുടെ സഹായത്താല്‍ കീ പോര്‍ട്ടുകളെല്ലാം മാറ്റി പൂര്‍ണ്ണമായും ടെച്ച് സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന തരത്തിലാണ് ഫോണിന്റെ രൂപകല്‍പ്പന. ‘ബോഡി സൗണ്ട് കാസ്റ്റിംഗ്’ വിദ്യയിലൂടെ ഫോണിന്റെ ഡിസ്‌പ്ലേ തന്നെ സ്പീക്കറായി പ്രവര്‍ത്തപ്പിക്കാന്‍ അപെക്‌സ് 2019ല്‍ സൗകര്യമുണ്ടായിരിക്കും. ഇതിനും പുറമെ, ഹെഡ് ഫോണ്‍, ചാര്‍ജിംഗ് പോര്‍ട്ടുകളും അപെക്‌സ് 2019ല്‍ നിന്നും അപ്രത്യക്ഷമാകും.

5G മൊഡ്യൂള്‍ ശേഷിയോടെ പുറത്തിറക്കാന്‍ ഉദ്ദേശിക്കുന്ന ഫോണിന് 12 ജി.ബി റാം കപ്പാസിറ്റിയാണ് ഉണ്ടായിരിക്കുക. 256 ജി.ബി, 512 ജി.ബി വേരിയന്റുകളില്‍ ഇറങ്ങുന്ന അപെക്‌സ് 2019ന് ‘സ്‌നാപ്പ്ഡ്രാഗണ്‍ 855’ ചിപ്പ്‌സെറ്റാണുള്ളത്. ‘ജോവി’ എന്ന പേരില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ് അസിസ്റ്റന്‍സും ഇതിലുണ്ടായിരിക്കും. ഡിസ്‌പ്ലേ ഫിംഗര്‍പ്രിന്റ് ടെക്‌നോളജിയോടെ ഇറങ്ങുന്ന അപെക്‌സ് 2019, തികച്ചും വത്യസ്തമായ അനുഭവമാണ് ഉപഭോക്താക്കള്‍ക്ക് നല്‍കാന്‍ ഉദ്ദേശിക്കുന്നതെന്ന് വിവോ സീനിയര്‍ വൈസ് പ്രസിഡന്റ് സ്പാര്‍ക്ക് നി പറഞ്ഞു. ഫെബ്രുവരിയില്‍ ബാഴ്‌സലോണയില്‍ നടക്കുന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ (MWC) അപെക്‌സ് 2019 അവതരിപ്പിക്കാനിരിക്കുകയാണ് വിവോ.

shortlink

Post Your Comments


Back to top button