ന്യൂഡല്‍ഹി : വിറ്റാമിന്‍ സി ഗുളികയെ മരുന്നുകളുടെ വിദാഗത്തില്‍ നി്ന്നും ഫാര്‍മസ്യൂട്ടിക്കല്‍ വകുപ്പ് ഒഴിവാക്കുന്നു, വിലനിയന്ത്രണമുള്ള മരുന്നുകളുട പട്ടികയിലാണ് ഇപ്പോള്‍ ഗുളിക. ഈ പട്ടികയില്‍ നിന്നും എടുത്ത് മാറ്റി ഭക്ഷ്യവസ്തുക്കളില്‍പ്പെടുത്താനാണ് ആലോചന.
അരോഗ്യരംഗത്തെ വിദഗ്ധരുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം വകുപ്പ് അന്തിമ തീരുമാനം കൈക്കൊള്ളും. വിലനിയന്ത്രണത്തിന് ശേഷം മരുന്നിന് വലിയ തോതില്‍ ക്ഷാമം നേരിട്ടിരുന്നു. ശരീരം സ്വയം ഈ ജീവകം ഉത്പാദിപ്പിക്കുന്നില്ല. പഴങ്ങളിലൂടെയാണ് ഇവ ശരീരത്തിലേക്കെത്തുന്നത്.
അര്‍ബുദ്ദം, ഹൃദ്ദോഗം, രക്തസമ്മര്‍ദ്ദം എന്നീ രോഗമുള്ളവര്‍ക്ക് ജീവകം സി അത്യന്താപേക്ഷിതമാണ്. വിലനിയന്ത്രണത്തെ തുടര്‍ന്ന് നിരവധി കമ്പനികള്‍ ഗുളികയുട ഉല്‍പ്പാദനം നിര്‍ത്തിവെച്ചിരുന്നു. ഇതാണ് ജിവകം സി യെ പട്ടികയില്‍ നിന്നും നീക്കി ഭക്ഷ്യവിഭാഗത്തില്‍ ഉള്‍പ്പെടുത്താനുള്ള സര്‍ക്കാര്‍ നീക്കത്തിന് പിന്നില്‍.
Post Your Comments