യുവാക്കളെയും കൗമാരക്കാരെയും കുട്ടികളെയും ലക്ഷ്യംവച്ച് എക്‌സൈസ് വകുപ്പ് തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിൽ പ്രവർത്തനമാരംഭിച്ച വിമുക്തി കൗൺസിലിംഗ് സെന്ററുകളിൽ 500 ഓളം ആളുകൾ കൗൺസിലിംഗിനായി സമീപിച്ചതായി എക്‌സൈസ് കമ്മീഷണർ. തിരുവനന്തപുരം എക്‌സൈസ് ആസ്ഥാന കാര്യാലയത്തിൽ പ്രവർത്തിക്കുന്ന വിമുക്തി കൗൺസിലിംഗ് സെന്ററിൽ 293 പേർ കൗൺസിലിംഗിന് വിധേയരായി. 14നും 20നും ഇടയിലുള്ള 68 കേസുകളും, 21 മുതൽ 30 വയസുവരെയുള്ള 180 കേസുകളും, 30 ന് മുകളിൽ പ്രായമുള്ള 45 കേസുകളും റിപ്പോർട്ട് ചെയ്തു.
എറണാകുളം കച്ചേരിപ്പടിയിലെ വിമുക്തി കൗൺസിലിംഗ് സെന്ററിൽ 94 കൗൺസിലിംഗ് കേസുകൾ റിപ്പോർട്ട് ചെയ്തു. 14നും 20നും ഇടയിലുള്ള 58 കേസുകളും, 21 മുതൽ 30 വയസുവരെയുള്ള 16 കേസുകളും, 30 ന് മുകളിൽ പ്രായമുള്ള 20 കേസുകളും റിപ്പോർട്ട് ചെയ്തു.കോഴിക്കോട് 100 കൗൺസിലിംഗ് കേസുകൾ റിപ്പോർട്ട് ചെയ്തു. 14നും 20നും ഇടയിലുള്ള 28 കേസുകളും, 21 മുതൽ 30 വയസുവരെയുള്ള 19 കേസുകളും, 30 ന് മുകളിൽ പ്രായമുള്ള 53 കേസുകളും റിപ്പോർട്ട് ചെയ്തു. 14 മുതൽ 30 വരെ പ്രായമുള്ളവരിൽ കൂടുതലായും കഞ്ചാവിന്റേയും ഗുളികകളുടെയും പുകയില ഉത്പന്നങ്ങളുടെയും പുതുയുഗ ലഹരിവസ്ത്തുക്കളുടെയും ദുരുപയോഗവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
Post Your Comments