Latest NewsKerala

മത്സ്യത്തൊഴിലാളിയുടെ കൊലപാതകം ; പ്രതിഷേധക്കാര്‍ വില്ലേജ് ഓഫീസ് അടച്ച് പൂട്ടി

മലപ്പുറം : മത്സ്യത്തൊഴിലാളിയുടെ കൊലപാതകത്തില്‍ കുറ്റപത്രം നല്‍കാന്‍ വൈകുന്നതില്‍ പ്രകേപിതരായ നാട്ടുകാരും ബന്ധുക്കളും വില്ലേജ് ഓഫീസ് താഴിട്ട് പൂട്ടി. കുറ്റപത്രം സമര്‍പ്പിക്കാനവശ്യമായ രേഖകള്‍ പൊലീസിന് കൈമാറാന്‍ വില്ലേജ് ഓഫീസര്‍ വൈകുന്നതിനേ തുടര്‍ന്നാണ് നാട്ടുകാരുടെ പ്രതിഷേധം.

മലപ്പുറം താനൂരിലെ ഒഴൂര്‍ വില്ലേജ് ഓഫീസ് അടച്ചു പൂട്ടിച്ചത്. 2017 ഒക്ടോബറില്‍ കൊല്ലപ്പെട്ട സവാദിന്റെ മരണത്തിലെ കുറ്റപത്രമാണ് അധികൃതരുടെ അനാസ്ഥ മൂലം വൈകുന്നത്.
കുറ്റപത്രം സമര്‍പ്പിക്കാനായി പൊലീസിന് മാപ്പും സ്‌കെച്ചും നല്‍കാന്‍ വില്ലേജ് ഓഫീസര്‍ തയ്യാറായിരുന്നില്ല. ഇതിനാല്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ വൈകി. തുടര്‍ന്ന് പ്രതിയായ അബ്ദുള്‍ ബഷീര്‍ കഴിഞ്ഞ ദിവസം ജാമ്യം ലഭിച്ച് പുറത്തിറങ്ങിയിരുന്നു. ഇതോടെയാണ് കൊല്ലപ്പെട്ട സവാദിന്റെ ബന്ധുക്കള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button