മിനിരത്‌ന കമ്പനിയായ ഡല്‍ഹിയിലെ നാഷനല്‍ സീഡ്സ് കോര്‍പറേഷന്‍ ലിമിറ്റഡ് വിവിധ തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കോര്‍പറേറ്റ്, റീജനല്‍, ഫാം ഓഫിസുകളിലായി ആകെ 260 ഒഴിവുകളുണ്ട്. നേരിട്ടുള്ള നിയമനമാണ്. ഓണ്‍ലൈനായി അപേക്ഷിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഫെബ്രുവരി ഒന്‍പത്.
ഡപ്യൂട്ടി ജനറല്‍ മാനേജര്‍ (വിജിലന്‍സ്) (ഒഴിവ്-ഒന്ന്), അസിസ്റ്റന്റ് (ലീഗല്‍) ഗ്രേഡ്-ക (ഒഴിവ്-നാല്), മാനേജ്മെന്റ്് ട്രെയിനി (പ്രൊഡക്ഷന്‍ (ഒഴിവ്-അഞ്ച്), മാര്‍ക്കറ്റിങ് (ഒഴിവ്-അഞ്ച്), ഹ്യൂമന്‍ റിസോഴ്സ് (ഒഴിവ്-രണ്ട്), ലീഗല്‍ (ഒഴിവ്-ഒന്ന്), ക്വാളിറ്റി കണ്‍ട്രോള്‍ (ഒഴിവ്-അഞ്ച്)), സീനിയര്‍ ട്രെയിനി (അഗ്രിക്കള്‍ച്ചര്‍ (ഒഴിവ്-49), ഹ്യൂമന്‍ റിസോഴ്സ് (ഒഴിവ്-അഞ്ച്), ലോജിസ്റ്റിക്സ് (ഒഴിവ്-12), ക്വാളിറ്റി കണ്‍ട്രോള്‍ (ഒഴിവ്-19)), ഡിപ്ലോമ ട്രെയിനി (ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ്) (ഒഴിവ്-രണ്ട്), ട്രെയിനി (അഗ്രികള്‍ച്ചര്‍ (ഒഴിവ്-45), മാര്‍ക്കറ്റിങ് (ഒഴിവ്-32), അഗ്രികള്‍ച്ചര്‍ സ്റ്റോഴ്സ് (ഒഴിവ്-16), ടെക്നീഷ്യന്‍ (ഡീസല്‍ മെക്കാനിക്, മെഷീന്‍മാന്‍, ഓട്ടോ ഇലക്ട്രീഷ്യന്‍, വെല്‍ഡര്‍, ബ്ലാക്സ്മിത്ത്) (ഒഴിവ്-16), സ്റ്റോഴ്സ് (എന്‍ജിനീയറിങ്) (ഒഴിവ്-അഞ്ച്), സ്റ്റെനോഗ്രഫര്‍ (ഒഴിവ്-എട്ട്), ക്വാളിറ്റി കണ്‍ട്രോള്‍ (ഒഴിവ്-ഏഴ്), ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ (ഒഴിവ്-മൂന്ന്)), ട്രെയിനി മേറ്റ് (അഗ്രികള്‍ച്ചര്‍) (ഒഴിവ്-18) എന്നിങ്ങനെയാണ് ഒഴിവുകള്‍. പ്രധാന തസ്തികയുടെ വിശദവിവരങ്ങള്‍ ചുവടെ.
സീനിയര്‍ ട്രെയിനി:- അഗ്രികള്‍ച്ചര്‍ (ഒഴിവ്-49), ക്വാളിറ്റി കണ്‍ട്രോള്‍ (ഒഴിവ്-19): കുറഞ്ഞത് 55% മാര്‍ക്കോടെ അഗ്രോണമി/സീഡ് ടെക്നേളജി/പ്ലാന്റ് ബ്രീഡിങ് ആന്‍ഡ് ജെനറ്റിക്സ് സ്പെഷലൈസേഷനോടുകൂടി എംഎസ്സി അഗ്രികള്‍ച്ചര്‍, കംപ്യൂട്ടര്‍ പരിജ്ഞാനം (എംഎസ് ഓഫിസ്), 27 വയസ് കവിയരുത്, 23936 രൂപ.
ട്രെയിനി:-അഗ്രികള്‍ച്ചര്‍ (ഒഴിവ്-45), മാര്‍ക്കറ്റിങ് (ഒഴിവ്-32), അഗ്രികള്‍ച്ചര്‍ സ്റ്റോഴ്സ് (ഒഴിവ്-16): കുറഞ്ഞത് 60% മാര്‍ക്കോടെ ബിഎസ്സി അഗ്രികള്‍ച്ചര്‍, കംപ്യൂട്ടര്‍ പരിജ്ഞാനം (എംഎസ് ഓഫിസ്), 27 വയസ് കവിയരുത്, 18496 രൂപ.
ടെക്നീഷ്യന്‍ (ഡീസല്‍ മെക്കാനിക്, മെഷീന്‍മാന്‍, ഓട്ടോ ഇലക്ട്രീഷ്യന്‍, വെല്‍ഡര്‍, ബ്ലാക്സ്മിത്ത്) (ഒഴിവ്-16): കുറഞ്ഞത് 60% മാര്‍ക്കോടെ ബന്ധപ്പെട്ട ട്രേഡില്‍ ഐടിഐ സര്‍ട്ടിഫിക്കറ്റ്, ഒരു വര്‍ഷത്തെ ട്രേഡ് അപ്രന്റിസ്ഷിപ്പ് പരിശീലനം, എന്‍എസി പരീക്ഷാജയം (എന്‍സിവിടി അംഗീകൃതം), 27 വയസ് കവിയരുത്, 18496 രൂപ.
ട്രെയിനി മേറ്റ് (അഗ്രികള്‍ച്ചര്‍) (ഒഴിവ്-18): ഇന്റര്‍മീഡിയറ്റ് (അഗ്രികള്‍ച്ചര്‍/പ്ലസ്ടു) അല്ലെങ്കില്‍ തത്തുല്യം (സയന്‍സ്-ബയോളജി ഒരു വിഷയമായി പഠിച്ചിരിക്കണം), മികച്ച ശാരീരിക ക്ഷമത, 25 വയസ് കവിയരുത്, 17952 രൂപ. 2019 ഫെബ്രുവരി ഒന്‍പത് അടിസ്ഥാനമാക്കി പ്രായം കണക്കാക്കും. അര്‍ഹരായവര്‍ക്ക് ഉയര്‍ന്നപ്രായപരിധിയില്‍ ചട്ടപ്രകാരം ഇളവ് ലഭിക്കും.
വിശദവിവരങ്ങള്‍ക്ക്: www.indiaseeds.com
Post Your Comments