അഹമ്മദാബാദ്: ഗുജറാത്തിലെ മുന്‍ ബി ജെ പി എം എല്‍ എയായ ജയന്തി ഭാനുശാലിയുടെ കൊലപാതക കേസില്‍ മുഖ്യപ്രതിയെ തിരിച്ചറിഞ്ഞ് പോലീസ്. പാര്‍ട്ടി നേതാവായ ഛബില്‍ പട്ടേലാണ് ഭാനുശാലിയെ വകവരുത്തിയതെന്നാണ് പോലീസ് പറയുന്നത്. പാര്‍ട്ടി നേതാവായ ഛബില്‍ പട്ടേല്‍ മുഖ്യപ്രതിയാണെന്ന് സ്ഥിരീകരിച്ച് പൊലീസ്. രാഷ്ട്രീയ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നും ഭാനുശാലിയെ കൊലപ്പെടുത്തുന്നതിനായി ഇയാള്‍ വാടകക്കൊലയാളികളെ ഏര്‍പ്പാടു ചെയ്തിരുന്നതായും പോലീസ് പറഞ്ഞു.
2017ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ അബ്ദാസയിലെ ബിജെപി സ്ഥാനാര്‍ഥിയായിരുന്ന ഛബില്‍ പട്ടേലും പൊതുപ്രവര്‍ത്തക മനീഷ ഗോസ്വാമിയുമാണ് കൊപപാതകം ആസൂത്രണം ചെയ്തത്. തെരഞ്ഞെടുപ്പില്‍ ഭാനുശാലിയുടെ എതിരാളിയായിരുന്നു മനീഷ. ജനുവരി എട്ടിനാണ് ഭനുശാലി ട്രെയിന്‍ യാത്രക്കിടെ എസി കോച്ചില്‍ വെടിയേറ്റ് കൊല്ലപ്പെട്ടത്.
നബുജില്‍ നിന്നും അഹമ്മാദാബാദിലേയ്ക്കുള്ള പോകവെ പട്ടേലും മനീഷയും ഏര്‍പ്പാടു ചെയ്ത വാടകക്കൊലയാളികളായ അഷറഫ് അന്‍വര്‍ ശൈഖ്, ദാദാ വഗലേ എന്ന ശശികാന്ത് എന്നിവരാണ് കൊലപാതകം നടത്തിയത്. കൃത്യത്തിനു ശേഷം ഇവര്‍ ട്രെയിനിന്റെ ചങ്ങല വലിച്ച് രക്ഷപ്പെട്ടു.
2007ല്‍ അബ്ദാസയിലെ എംഎല്‍എയായിരുന്നു ഭാനുശാലി. എന്നാല്‍ അന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായിരുന്നു ഛബില്‍ 2012ല്‍ ഭാനുശാലിയെ തോല്‍പ്പിച്ച് എംഎല്‍എ ആയി ബിജെപിയില്‍ ചേരുകയായിരുന്നു. എന്നാല്‍ 2017ലെ തെരഞ്ഞെടുപ്പില്‍ ഛബില്‍ തോറ്റു.എന്നാല്‍ തന്റെ തോല്‍വിക്ക് പിന്നില്‍ ഭാനുശാലിയാണെന്ന് ഛബില്‍ ആരോപിച്ചു. തുടര്‍ന്ന് ഭാനുശാലിക്കെതിരെ ബലാത്സംഗ ആരോപണവുമായി യുവതി രംഗത്തെത്തെത്തിയതോടെ ഇദ്ദേഹം രാജി വച്ചു.
കൊലപാതകത്തിനു ശേഷം ഛബില്‍ പട്ടേല്‍ യുഎസിലേക്ക് പോയെന്നും കൊലയാളികള്‍ പൂനെയിലേയ്ക്ക് തിരികെ പോകുകയും ചെയ്‌തെന്ന് പോലീസ് വ്‌യക്തമാക്കി. ഇവരെ സഹായിച്ച മറ്റ് രണ്ടു പേരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
Post Your Comments