കാസര്‍കോട്: കണ്ണീരുണങ്ങാതെ കാസര്‍ഗോഡ്. സമാനമായ രോഗലക്ഷണങ്ങളുണ്ടായിട്ടും എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പട്ടികയില്‍ ഇടം നേടാത്ത ഇനിയും ഒട്ടേറെ പേരുണ്ട് കാസര്‍ഗോഡ്. പട്ടികയില്‍ ഉള്‍പ്പെടുത്തിയെന്ന് ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടും സര്‍ക്കാര്‍ സഹായമോ ചികിത്സാ ആനുകൂല്യങ്ങളോ ലഭിക്കാത്തവരും കുറവല്ല. ചികിത്സാ ചിലവ് താങ്ങാനാകാതെ പലരും വന്‍ സാമ്പത്തിക പ്രയാസത്തിലുമാണ് കഴിയുന്നത്.
കാഞ്ഞങ്ങാട് കല്ലൂരാവിയിലെ ഗീതയുടെ മകള്‍ സാനിയ 13 വര്‍ഷമായി ഒരേ കിടപ്പാണ്. സാനിയയ്ക്ക് സമാന രോഗങ്ങളുമായി ഒരു സഹോദരന്‍ ഉണ്ടായിരുന്നു. ആറാം വയസ്സില്‍ മരിച്ചു. എന്നാല്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പട്ടികയില്‍ സാനിയയില്ല. കാഞ്ഞങ്ങാട് കടപ്പുറം സ്വദേശിയായ പ്രസന്നയുടെ കഥയും വ്യത്യസ്ഥമല്ല. പ്രസന്നയുടെ രണ്ട് മക്കളും അസുഖബാധിതരാണ്. ഒരാള്‍ മാസങ്ങള്‍ക്ക് മുമ്പ് മരിച്ചു. ഇതുവരേയും സര്‍ക്കാറിന്റെ ഒരു സഹായവും ഇവര്‍ക്ക് ലഭിച്ചിട്ടില്ല. പടന്നക്കാട്ടെ മുനവിര്‍ ആറു വര്‍ഷം മുമ്പ് ദുരിതബാധിതരുടെ പട്ടികയില്‍ ഉള്‍പ്പെട്ടതാണ്. പക്ഷേ സഹായമൊന്നും ലഭിച്ചിട്ടില്ല. ഇത്തരത്തില്‍ നിരവധി പേരാണ് സര്‍ക്കാരിന്റെ സഹായം കിട്ടാതെ നില്‍ക്കുന്നത്.
Post Your Comments