യാത്രക്കാരന്റെ വ്യത്യസ്തമായ ആവശ്യങ്ങള്‍ കാരണം വലഞ്ഞ് എയര്‍ഹോസ്റ്റസുമാർ. തായ്‌വാന്‍ വിമാനക്കമ്പനിയായ ഇ.വി.എ. എയറിലെ എയര്‍ഹോസ്റ്റസുമാരാണ് യാത്രക്കാരൻ കാരണം കഷ്ടത്തിലായത്. കഴിഞ്ഞ ശനിയാഴ്ച ലോസ് ആഞ്ജലിസില്‍നിന്നും തായ്‌വാനിലേക്ക് പറന്ന വിമാനത്തിലായിരുന്നു സംഭവം. വീല്‍ചെയറില്‍ വന്ന യാത്രക്കാരന്‍ ശുചിമുറിയില്‍ പോകാന്‍ സഹായിക്കണമെന്ന് എയര്‍ഹോസ്റ്റസുമാരോട് ആവശ്യപ്പെടുകയുണ്ടായി. അമിതഭാരമുള്ള ഇയാളെ എയർഹോസ്റ്റസുമാർ ശുചിമുറിയിലെത്തിച്ചു. എന്നാൽ തന്റെ ട്രൗസറും അടിവസ്ത്രവും അഴിച്ചുനല്‍കണമെന്ന് ഇയാൾ ആവശ്യപ്പെട്ടു. പകച്ചുപോയ എയർഹോസ്റ്റസുമാർ നിവൃത്തിയില്ലാതെ ഈ സഹായം ചെയ്തുകൊടുത്തു.
ശുചിമുറിയില്‍നിന്ന് പുറത്തിറങ്ങാന്‍ നേരം ഇയാള്‍ വീണ്ടും എയര്‍ഹോസ്റ്റസുമാരെ സമീപിക്കുകയും സ്വകര്യഭാഗങ്ങൾ വൃത്തിയാക്കിതരണമെന്ന് അപേക്ഷിക്കുകയു ചെയ്‌തു. എന്നാല്‍ ഇതിന് എയര്‍ഹോസ്റ്റസുമാര്‍ വിമുഖത കാണിച്ചെങ്കിലും യാത്രക്കാരന്‍ ബഹളം തുടർന്നതോടെ എയര്‍ഹോസ്റ്റസുമാര്‍ അതും ചെയ്തുകൊടുത്തു. സംഭവത്തിനുശേഷം എയര്‍ഹോസ്റ്റസുമാര്‍ ജനുവരി 21-ന് പത്രസമ്മേളനം വിളിച്ചുചേര്‍ത്താണ് തങ്ങള്‍ക്ക് നേരിട്ട ദുരനുഭവം വ്യക്തമാക്കിയത്. അനാവശ്യമായാണ് അയാൾ സഹായം ആവശ്യപ്പെട്ടതെന്നും വിമാനം ലാന്‍ഡ് ചെയ്തതിനുശേഷം പുരുഷജീവനക്കാര്‍ അദ്ദേഹത്തെ സഹായിക്കാന്‍ ശ്രമിച്ചപ്പോള്‍ യാത്രക്കാരന്‍ അതെല്ലാം നിരസിച്ചെന്നും എയര്‍ഹോസ്റ്റസുമാര്‍ വ്യക്തമാക്കുകയുണ്ടായി.
Post Your Comments