സഭാ തര്‍ക്കത്തില്‍ കര്‍ശന മുന്നറിയിപ്പുമായി സുപ്രീംകോടതി. യാക്കോബായ ഓര്‍ത്തഡോക്സ് പള്ളിത്തര്‍ക്കത്തിലാണ് കോടതിയുടെ മുന്നറിയിപ്പ്. തൃശൂര്‍ ചാലിശ്ശേരി സെന്റ് പീറ്റേഴ്‌സ് പള്ളി കേസില്‍ യാക്കോബായ വിഭാഗം നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടായിരുന്ന സുപ്രീംകോടതിയുടെ നിരീക്ഷണം.
കയ്യൂക്കും അധികാരവും ഉപയോഗിച്ചു വിധി അട്ടിമറിക്കാന്‍ ശ്രമിക്കരുതെന്നും കോടതി പറഞ്ഞു. അന്തിമ വിധി പറഞ്ഞ കേസില്‍ വീണ്ടും ഹര്‍ജിയുമായി വന്നാല്‍ ചിലവ് നല്കേണ്ടിവരുമെന്നു ജസ്റ്റിസ് അരുണ്‍ മിശ്ര ഓര്‍മ്മിപ്പിച്ചു. പിറവത്തും കോതമംഗലത്തും ഉള്‍പ്പെടെ വിവിധ പള്ളികളില്‍ അധികാരത്തര്‍ക്കം നിലനില്‍ക്കുന്നതിനിടെയൊണ് ഇക്കാര്യത്തില്‍ പരമോന്നത കോടോതി ശക്തമായ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
മലങ്കര സഭക്ക് കീഴിലെ മുഴുവന്‍ പള്ളികളും 1934 ലെ ഭരണഘടന പ്രകാരം ഭരിക്കണമെന്നു 2017 ല്‍ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. വിവാദമായ പിറവം പള്ളിക്കേസ് പരിഗണിക്കുന്നതില്‍ നിന്ന് ഹൈക്കോടതിയിലെ മൂന്നാം ബഞ്ചും പിന്‍മാറിയതിന് തൊട്ടുപിന്നാലെയാണ് സുപ്രീംകോടതി വിഷയത്തില്‍ സുപ്രധാന നിലപാട് സ്വീകരിച്ചിരിക്കുന്നത്. പുതിയ ബെഞ്ചിനെ ചീഫ് ജസ്റ്റിസ് തീരുമാനിച്ചതിന് ശേഷമേ ഹൈക്കോടതിയില്‍ ഇനി പിറവം കേസ് പരിഗണിക്കുകയുള്ളു.
Post Your Comments