കാസര്‍ഗോഡ്: തെരഞ്ഞെടുപ്പില്‍ഡ മത്സരിക്കാനില്ലെന്നറിയിച്ച് മുന്‍ കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍. താന്‍ മത്സരിക്കുന്നില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണെന്നും സ്ഥാനാര്‍ത്ഥിത്വത്തില്‍ പുതുമുഖങ്ങ്ങള്‍ക്കാണ് കൂടുതല്‍ പരിഗണന നല്‍കേണ്ടതെന്നും അദ്ദേഹം അറിയിച്ചു. അതേസമയം ഉമ്മന്‍ചാണ്ടി മത്സരിക്കുന്നതിനെ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
കാലാകാലങ്ങളായി സിറ്റിംഗ് എംഎല്‍എമാരെയും മുതിര്‍ന്ന നേതാക്കളെയും മത്സരിപ്പിക്കുന്ന രീതി മാറ്റണമെന്നാണ് സുധീരന്‍ തന്റെ നിലപാടിലൂടെ പറയാതെ പറഞ്ഞത്. അതേസമയം അടൂര്‍ പ്രകാശ്, ഷാഫി പറമ്പില്‍, ഹൈബി ഈഡന്‍ എന്നിങ്ങനെയുള്ള എംഎല്‍എമാരെയടക്കമുള്ള മുതിര്‍ന്ന നേതാക്കളെ മത്സരിപ്പിക്കാന്‍ ആലോചിക്കുന്നതിനിടെയാണ് സുധീരന്‍ വ്യത്യസ്ത നിലപാട് വ്യക്തമാക്കുന്നത്.
Post Your Comments