പാലക്കാട് : സഭയുടെ പ്രതികാര നടപടികള്‍ ഇനിയും തുടര്‍ന്നാല്‍ കോടതിയെ സമീപിക്കേണ്ടി വരുമെന്ന് സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കല്‍. പാലക്കാട് വിക്ടോറിയ കോളേജില്‍ സംഘടിപ്പിച്ച ഒരു സെമിനാറില്‍ പങ്കെടുക്കവെയായിരുന്നു സിസ്റ്ററുടെ പ്രതികരണം.
നിലവില്‍ ചില മേലാധികാരികള്‍ തനിക്കെതിരെ ഏകപക്ഷിയമായ അധിക്ഷേപങ്ങള്‍ അഴിച്ചുവിടുകയാണ്. മഠത്തിലെ മറ്റ് സന്യാസിനിമാരില്‍ ഭൂരിഭാഗവും തന്നോടേ നിസ്സഹകരണത്തിലാണ്. മഠത്തിലെ കൂട്ടായ പ്രവര്‍ത്തനങ്ങളില്‍ താന്‍ പങ്കെടുക്കുന്നില്ലെന്നതാണ് കഴിഞ്ഞ ദിവസം ലഭിച്ച കാരണം കാണിക്കല്‍ നോട്ടീസിലെ ആരോപണങ്ങളില്‍ ഒന്ന്. മിണ്ടാന്‍ പോലും ആരും തയ്യാറാകാത്ത സാഹചര്യത്തില്‍ ഇത് എങ്ങിനെ സാധിക്കും.
സമൂഹമാധ്യമങ്ങളിലൂടെ തന്നെ അധിക്ഷേപിക്കാന്‍ സന്യസ്തരുടെ വിലിയ സമൂഹം തന്നെ രംഗതെത്തിയിട്ടുണ്ട്. ഇവരില്‍ പലരും ഭീഷണിപ്പെടുത്തുന്നുമുണ്ട്. സന്യസ്ത ജീവിതമോ സഭാ വസ്ത്രമോ ഉപേക്ഷിക്കാനോ താന്‍ തയ്യാറാല്ലെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു.
Post Your Comments