Latest NewsIndia

ഗുജറാത്തിലെ മുതിര്‍ന്ന ബിജെപി നേതാവ് ശങ്കര്‍ സിംഗ് വഗേല വീണ്ടും പാര്‍ട്ടി വിട്ടു : ഇനി എന്‍സിപിയിലേക്ക്

ഗാന്ധിനഗര്‍ : ഗുജറാത്തില്‍ മുതിര്‍ന്ന ബിജെപി നേതാവ് ശങ്കര്‍ സിംഗ് വഗേല വീണ്ടും പാര്‍ട്ടി വിട്ടു. 1996-97 വരെ ഗുജറാത്തിലെ മുഖ്യമന്ത്രിയായിരുന്നു. പിന്നീട് രാഷ്ട്രീയ ജനതാ പാര്‍ട്ടി രൂപികരിച്ച് ബിജെപിയില്‍ നിന്നും പുറത്ത് പോയി.

2004 ല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന വഗേല ആദ്യ മന്‍മോഹന്‍ സിംഗ് മന്ത്രിസഭയില്‍ അംഗവുമായിരുന്നു. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിന് തൊട്ടു മുമ്പാണ് അദ്ദേഹം ബിജെപി പാളയത്തില്‍ തിരിച്ചെത്തിയത്. എന്നാല്‍ തിരിച്ചു വന്ന വഗേലയ്ക്ക്് പാര്‍ട്ടി വേണ്ടത്ര പരിഗണന നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് രാജി.

എന്‍.സി.പിയില്‍ ചേര്‍ന്ന് പ്രതിപക്ഷ മഹാസഖ്യത്തെ ശക്തിപ്പെടുത്തുകയണ് വഗേലയുടെ ലക്ഷ്യമെന്ന് അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ സൂചിപ്പിച്ചു. എന്‍സിപി അദ്ധ്യക്ഷന്‍ ശരത് പവാറിന്റെയും പ്രഫുല്‍ പട്ടേലിന്റെയും നേതൃതത്തില്‍ അഹമ്മദാബാദില്‍ വെച്ചു നടക്കുന്ന ചടങ്ങില്‍ വഗേല എന്‍സിപി ദേശീയ ജനറല്‍ സെക്രട്ടറിയായി ചുമതലയേല്‍ക്കുമെന്നാണ് വാര്‍ത്തകള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button