മുംബൈ : ഓഹരി വിപണി അവസാനിച്ചത് നഷ്ടത്തിൽ. സെന്‍സെക്‌സ് 169.56 പോയിന്റ് താഴ്ന്ന് 36,025.54ലിലും നിഫ്റ്റി 69.30 പോയിന്റ് താഴ്ന്നു 10,780.50ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 692 കമ്പനികളുടെ ഓഹരികള്‍ നേട്ടം സ്വന്തമാക്കിയപ്പോൾ 1829 ഓഹരികള്‍ നഷ്ടത്തിൽ വീണു. വാഹനം, ബാങ്ക്, എഫ്എംസിജി, ഇന്‍ഫ്ര, ലോഹം എന്നീ വിഭാഗങ്ങളിലെ ഓഹരികളാണ് പ്രധാനമായും നഷ്ടം നേരിട്ടത്.
ഭാരതി എയര്‍ടെല്‍, എച്ച്‌സിഎല്‍ ടെക്, സിപ്ല, യെസ് ബാങ്ക് തുടങ്ങിയ ഓഹരികള്‍ മികച്ച നേട്ടത്തിലും. സീ എന്റര്‍ടെയ്ന്‍മെന്റ്, മാരുതി സുസുക്കി, ഹീറോ മോട്ടോര്‍കോര്‍പ്, ഇന്ത്യ ബുള്‍സ് ഹൗസിങ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
Post Your Comments