കോട്ടയം: നാട്ടുകാരുടെ പ്രതിഷേധത്തെത്തുടര്‍ന്ന് നിര്‍ത്തിവെച്ചിരുന്ന ശബരി റെയില്‍പാതയുടെ അലൈന്‍മെന്‍റ് നിശ്ചയിക്കുന്നതിനുള്ള സര്‍വ്വേ നടപടികള്‍ വീണ്ടും ആരംഭിച്ചു. പൊലീസ് സംരക്ഷണത്തിലാണ് വീണ്ടും നടപടികള്‍ക്ക് തുടക്കമിട്ടിരിക്കുന്നത്. റെയില്‍വേ എന്‍ജിനീയറിംഗ് വിഭാഗം എക്സിക്യൂട്ടീവ് എന്‍ജിനീയറുടെ നേതൃത്വത്തിലാണ് സര്‍വ്വേ നടക്കുന്നത്.
ശബരി പാതക്ക് രണ്ട് അലൈന്‍മെന്‍റാണ് ഇപ്പോള്‍ പരിഗണിക്കുന്നത് ഉത്തരാഖണ്ഡിലെ എലൈറ്റ് കണ്‍സള്‍ട്ടന്‍സിക്കാണ് സര്‍വ്വേ ചുമതല. നാട്ടുകാരുടെ പ്രതിഷേധമുണ്ടാകുന്ന മുന്നറിയിപ്പിനെ തുര്‍ന്നാണ് പൊലീസ് കാവലേര്‍പ്പെടുത്തിയത്.
സര്‍വ്വേ നടപടികള്‍ക്ക് വന്ന ഉദ്യോഗസ്ഥരെ നാട്ടുകാര്‍ നാട്ടുകാര്‍ തടഞ്ഞതിനാല്‍ സര്‍വ്വേ താല്‍ക്കാലികമയി മാറ്റി വെച്ചിരിക്കുകയായിരുന്നു.
Post Your Comments