ദുബൈ: ട്രിഫാനിയുടെ ചോക്കലേറ്റില്‍ പന്നി കൊഴുപ്പ് അടങ്ങിയിട്ടുണ്ടെന്ന് ആരോപണം നിഷേധിച്ച് ദുബൈ മുന്‍സിപ്പാലിറ്റി. ട്രിഫാനിയുടെ ബ്രേക്ക് സുപ എന്ന ചോക്കലേറ്റില്‍ പന്നി കൊഴുപ്പ് അടങ്ങിയിട്ടുണ്ടെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ വാര്‍ത്ത പ്രചരിച്ചിരുന്നു. ഇത് നിഷേധിച്ചു കൊണ്ടാണ് മുന്‍സിപ്പാലിറ്റി ഇപ്പോള്‍ രംഗത്ത് വന്നിരിക്കുന്നത്.
സസ്യ എണ്ണയും അനുവദനീയമായ ചേരുവകളും മാത്രമാണ് ചോക്കലേറ്റില്‍ ചേര്‍ത്തിരിക്കുന്നതെന്നും മുനിസിപ്പാലിറ്റി വ്യക്തമാക്കി. ഇത് യുഎഇയില്‍ തന്നെ നിര്‍മിക്കുന്ന ചോക്കലേറ്റ് ആണെന്നും പന്നി മാംസം യു.എ.ഇ.യില്‍ ഇല്ലെന്നും മുനിസിപ്പാലിറ്റി അറിയിച്ചു.
Post Your Comments