ലോകത്തിലെ ആദ്യ സ്‌നാപ്ഡ്രാഗണ്‍ 855 ചിപ്പ്‌സെറ്റുള്ള ഫോൺ വിപണിയിൽ എത്തിക്കാൻ ഒരുങ്ങി ലെനോവോ . Z5 പ്രോ GT എന്ന പേരിൽ യുണീക് സ്ലൈഡിംഗ് ഡിസ്‌പ്ലേ ഡിസൈന്‍, 12 ജി.ബി റാം എന്നിവയുൾപ്പെടുന്ന ഫോണായിരിക്കും കമ്പനി പുറത്തിറക്കുക.
സാംസംഗ്, ഷവോമി, സോണി, ഗൂഗിള്‍ അടക്കമുള്ള കമ്പനികള്‍ ഈ ചിപ്പ്‌സെറ്റ് ഉൾപ്പെടുന്ന ഫോൺ പുറത്തിറക്കാൻ ഒരുങ്ങുമ്പോഴാണ് ലെനോവോ ഫോൺ അവതരിപ്പിച്ചത്. 6ജി.ബി റാമും 128 ജി.ബി ഇന്റേണല്‍ മെമ്മറിയുമാണ് ബേസ് മോഡലിൽ ലഭ്യമാക്കുക.
weibo മായി ചേര്‍ന്ന് പ്രീ സെയിലിലൂടെ ഫോൺ വിപണിയിലെത്തിക്കാന്‍ കമ്പനി ആലോചിക്കുന്നുണ്ട്. ചൈനയില്‍ ഇതിനോടകം പ്രീ ഓര്‍ഡറും ആരംഭിച്ചു. Z5 പ്രോ GT യുടെ ബേസ് മോഡലിനു 27,000 രൂപയാണ് വില.
Post Your Comments