സെക്കന്‍ഡിനുള്ളില്‍ കൃത്യമായ ലക്ഷ്യത്തിലേക്ക് ബോംബാക്രമണം നടത്താന്‍ സഹായിക്കുന്ന സാങ്കേതികവിദ്യയാണ് ലേസര്‍ ഡെസിഗ്നേറ്റര്‍ പോഡ് . ഇതാകട്ടെ നിര്‍മിക്കാന്‍ വളരെ ചെലവേറിയതുമാണ്. അമേരിക്കന്‍ കമ്പനി ലോക്ഹീഡ് മാര്ട്ടിന് ചെലവു കുറച്ച് ഒരു ഫൈബര്‍ ലേസര്‍ സിസ്റ്റം നിര്‍മിക്കുന്ന തിരക്കിലാണിപ്പോള്‍. ഇതിന്റെ ഡെമോ 2021ല്‍ നടത്താനാകുമെന്നാണ് കമ്പനി കരുതുന്നത്. എന്നാല്‍, ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍ അവകാശപ്പെടുന്നത്, തങ്ങള്‍ ഇപ്പോള്‍ നിര്‍മിച്ചിരിക്കുന്ന ലേസര്‍ ഡെസിഗ്നേറ്റര്‍ പോഡുകള്‍ക്കു ചെലവു വളരെക്കുറവാണെന്നാണ്. ശത്രുക്കളുടെ ഏതു നീക്കത്തെയും നിമിഷ നേരത്തിനുള്ളില്‍ നേരിടാന്‍ ശേഷിയുള്ളതാണ് ലേസര്‍ ആയുധങ്ങള്‍.
ഏതു രാജ്യവും ആഗ്രഹിക്കുന്ന അത്യാധുനികമായ ലേസര്‍ ആയുധ സംവിധാനം നിര്‍മിച്ചുകഴിഞ്ഞുവെന്നാണ് ഇന്ത്യയുടെ ഡിഫന്‍സ് റിസര്‍ച് ആന്‍ഡ് ഡവലപ്മെന്റ് ഓര്ഗനൈസേഷന് (ഡിആര്‍ഡിഒ) അവകാശപ്പെടുന്നത്. ലേസര്‍ ഉപയോഗിച്ച് ശത്രുരാജ്യങ്ങളുടെ ആയുധശേഖരത്തെ നശിപ്പിക്കാന്‍ ശേഷിയുള്ളതാണ് ഈ സംവിധാനം. ഇവ ഘടിപ്പിക്കുന്ന ഫൈറ്റര്‍ ജെറ്റ് വിമാനങ്ങള്‍ക്ക് ഏതു കാലാവസ്ഥയിലും പകലെന്നോ രാത്രിയെന്നോ ഭേദമില്ലാതെ കൃത്യമായ ആക്രമണങ്ങള്‍ക്കു കഴിയുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.
ഇന്ത്യ നിര്‍മിച്ച തേജസ് (Tejas) യുദ്ധവിമാനങ്ങളുടെ ആക്രമണ ശേഷി ഇതോടെ പതിന്മടങ്ങു വര്‍ധിക്കുമെന്നാണ് പ്രതീക്ഷ. വിമാനത്തില്‍ പിടിപ്പിക്കാവുന്ന ഈ ഇന്‍ഫ്രാറെഡ് ടാര്‍ഗറ്റിങ് ആന്‍ഡ് നാവിഗേഷന്‍ പോഡുകള്‍ ഒരേസമയം ലേസര്‍ സെന്‍സറും ലക്ഷ്യങ്ങളെ കൃത്യമായി ഉന്നംവയ്ക്കാനാവുന്ന ആയുധവുമാണ്. പറക്കലിനിടയില്‍ത്തന്നെ വിവരങ്ങള്‍ ശേഖരിക്കുകയും ലക്ഷ്യം നിറവേറ്റുകയും ചെയ്യും. കരയിലെ ലക്ഷ്യങ്ങളെ കണ്ടെത്തി അവിടേക്ക് കൃത്യതയോടെ ലേസര്‍ നിയന്ത്രിത ബോംബിടാന്‍ ഇവ ഉപയോഗിക്കാമെന്നാണ്ടെക് വിദഗ്ധര്‍ പറയുന്നത്.
Post Your Comments