Health & Fitness

ഇന്ന് ഏറ്റവും കൂടുതല്‍ കേള്‍ക്കുന്ന കുഴഞ്ഞുവീണുള്ള മരണങ്ങള്‍ക്ക് പിന്നില്‍ ഈ കാരണങ്ങള്‍

ഇന്ന് ഏറ്റവും കൂടുതല്‍ കേള്‍ക്കുന്നത് കുഴഞ്ഞു വീണ് മരിച്ചു എന്നാണ്. എന്താണ് ഇതിനു പിന്നിലെ കാരണമെന്ന് യഥാര്‍ത്ഥത്തില്‍ ആര്‍ക്കും അറിയില്ല. താഴെ പറയുന്ന കാരണങ്ങള്‍ അതിനെ കുറിച്ചാണ്

ഹൃദയപ്രശ്നങ്ങള്‍

പല വിധത്തിലുള്ള പ്രതിസന്ധികള്‍ ഇതിന് പിന്നില്‍ ഉണ്ട്. എന്നാല്‍ ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ ഉള്ളവരില്‍ കുഴഞ്ഞ് വീണ് മരണം പലപ്പോഴും പ്രതിസന്ധികള്‍ നല്‍കുന്ന ഒന്നാണ്. ശരീരത്തിലെ കാല്‍സ്യത്തിന്റെ അളവ് കുറയുന്നത്, ജോലികള്‍ അതികഠിനമായി പോകുമ്പോള്‍, പടികള്‍ കയറുമ്പോള്‍ എല്ലാം ഹൃദയം സ്മാര്‍ട്ടാണോ അല്ലയോ എന്ന് നമുക്ക് മനസ്സിലാക്കാന്‍ സാധിക്കും.

ഹൃദയസ്തംഭനവും കുഴഞ്ഞ് വീണ് മരണവും

ഹൃദയസ്തംഭനവും കുഴഞ്ഞ് വീണ് മരണവും വളരെയധികം ബന്ധപ്പെട്ട് കിടക്കുന്നതാണ്. നെഞ്ചിലെ വേദനയോട് കൂടി ആരംഭിക്കുന്ന അവസ്ഥയില്‍ പലപ്പോഴും അത് തീവ്രമായി വരുന്ന അവസ്ഥയുണ്ടാവുന്നു. എന്നാല്‍ പിന്നീട് കുറയുകയും അല്‍പസമയം കഴിയുമ്പോള്‍ കൂടുകയും ചെയ്യുന്ന അവസ്ഥയുണ്ടാവുന്നു. ഇത് തിരിച്ചറിയുകയാണ് ആദ്യം ചെയ്യേണ്ടത്. അല്ലെങ്കില്‍ അത് പലപ്പോഴും മരണത്തിലേക്കാണ് നമ്മളെ നയിക്കുന്നത്.

തലയിലേല്‍ക്കുന്ന ക്ഷതങ്ങള്‍

തലയിലേല്‍ക്കുന്ന ക്ഷതങ്ങളാണ് പലപ്പോഴും ഇത്തരം പ്രതിസന്ധി ഉണ്ടാക്കുന്ന മറ്റൊരു കാര്യം. അതുകൊണ്ട് തന്നെ തലയിലേല്‍ക്കുന്ന ക്ഷതങ്ങള്‍, സമ്മര്‍ദ്ദങ്ങള്‍ എന്നിവയെല്ലാം വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങളോട് അനുബന്ധിച്ച് കുഴഞ്ഞ് വീഴല്‍ ഉണ്ടായാല്‍ ഹോസ്പിറ്റലില്‍ എത്തിക്കുന്നതിന് ഒരിക്കലും മടിക്കേണ്ടതില്ല. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം.

ജീവിത ശൈലി രോഗങ്ങള്‍

പ്രമേഹവും പ്രഷറും കൊളസ്ട്രോളും വര്‍ദ്ധിക്കുമ്പോള്‍ അതിനെ പരിഹരിക്കുന്നതിനാണ് ആദ്യം ശ്രദ്ധിക്കേണ്ടത്. അല്ലെങ്കില്‍ അത് പലപ്പോഴും നിങ്ങളുടെ മരണത്തിലേക്ക് എത്തിക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവില്‍ മാറ്റം വരുന്നത് കുഴഞ്ഞു വീഴുന്ന മരണത്തിന് കാരണമാകുന്നു. അതുകൊണ്ട് തന്നെ ഇത് വളരെയധികം ശ്രദ്ധിക്കേണ്ട ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. അല്ലെങ്കില്‍ അതുണ്ടാക്കുന്ന അവസ്ഥ ജീവന്‍ വരെ നഷ്ടപ്പെടുന്നതിന് കാരണമാകുന്നുണ്ട്.

ഇയര്‍ബാലന്‍സ്

പലരേയും അപകടത്തിലാക്കുന്ന ഒന്നാണ് ഇയര്‍ബാലന്‍സ് തെറ്റുന്നത്. ഇത് പലപ്പോഴും കുഴഞ്ഞ് വീഴുന്നതിലേക്ക് നയിക്കുന്നുണ്ട്. തലകറക്കത്തോടെയാണ് ഇത് തുടങ്ങുന്നത്. ഇത്തരം പ്രശ്നം പതിയേ മാറുമെങ്കിലും വളരെയധികം ശ്രദ്ധിക്കണം. ഇതൊരിക്കലും മുന്‍കരുതലുകള്‍ സ്വീകരിക്കാതെ നിസ്സാരമായി വിടരുത്. ആവശ്യമായ മുന്‍കരുതലുകളോടെ ഇത് സങ്കീര്‍ണമാവാതെ നോക്കണം.

രക്തയോട്ടം കുറയുന്നത്

ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്കുള്ള രക്തയോട്ടം കുറയുന്നതാണ് മറ്റൊരു കാര്യം. ഇത്തരം അവസ്ഥയിലും പലപ്പോഴും കുഴഞ്ഞ് വീഴുന്നത് ഉണ്ടാവാം. രക്തക്കുഴലുകളിലേക്കുള്ള രക്തസഞ്ചാരം കുറയുന്നതിലൂടെയാണ് ഇത്തരം അവസ്ഥകള്‍ സംജാതമാവുന്നത്. ഇത് മരണകാരണമാവില്ലെങ്കിലും വളരെയധികം ശ്രദ്ധിക്കേണ്ടത് തന്നെയാണ്. അല്ലെങ്കില്‍ അത് വളരെയധികം ശ്രദ്ധിക്കേണ്ട ഒന്നാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button