Latest NewsKerala

ഭിന്നാഭിപ്രായങ്ങള്‍ പറയുന്നവരെ ആക്രമിക്കുന്ന നിലപാട് മാറ്റണം; മന്ത്രി ജി. സുധാകരന്‍

തിരുവനന്തപുരം: സമൂഹത്തില്‍ നടക്കുന്ന അനീതിക്കെതിരെയും അതിക്രമങ്ങള്‍ക്കെതിരെയും ഭിന്നാഭിപ്രായങ്ങള്‍ പറയുന്നവര്‍ക്ക് നേരെ ആക്രമണം നടത്തുന്നത് ശരിയല്ലെന്ന് സംസ്ഥാന പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍ പറഞ്ഞു. കെ.വി.വി.എസ് പ്ലാറ്റിനം ജൂബിലി സമ്മേളനത്തിനോടനുബന്ധിച്ച് നടന്ന അവാര്‍ഡ് സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. സമൂഹത്തില്‍ ജീവിക്കുന്നവര്‍ക്ക് അഭിപ്രായ പ്രകടനം നടത്താന്‍ അവകാശമുണ്ട്. അഭിപ്രായം പറഞ്ഞതിന്റെ പേരില്‍ സംവിധായകന്‍ പ്രിയനന്ദന് നേരെ നടത്തിയ അതിക്രമത്തെ വെറുതെ വിടാനാകില്ലെന്നും മന്ത്രി പറഞ്ഞു. ആശയ സമരങ്ങളിലൂടെയാണ് സംസ്ഥാനത്ത് സാമൂഹിക പുരോഗതിയുണ്ടായത്. ഇന്ന് അവഗണന വിഭാഗങ്ങള്‍ക്ക് ലഭിച്ച അവകാശങ്ങള്‍ സൗജന്യമായി ലഭിച്ചതല്ലെന്നും നിരവധി മഹാന്‍മാരുടെ പോരാട്ട ഫലമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button