തിരുവനന്തപുരം : പ്രധാനമന്ത്രിക്കെതിരെ വിമർശനവുമായി കോൺഗ്രസ് അധ്യക്ഷൻ രാഹുല്‍ ഗാന്ധി. ജനങ്ങളുടെ അഭിപ്രായം കേൾക്കുന്ന കോൺഗ്രസിനെക്കാളും വ്യത്യസ്തമായി എല്ലാം അറിയാമെന്നുള്ള ധാരണയാണ് മോദിക്കുള്ളത്. അതുകൊണ്ടു തന്നെ അധികാരത്തിലിരിക്കുന്ന അദ്ദേഹത്തെ ഫീഡ്ബാക്ക് അറിയിക്കാനുള്ള അവസരമില്ല. അതാണ് കോൺഗ്രസും ബിജെപിയും തമ്മിലുള്ള അടിസ്ഥാന വ്യത്യാസം
പ്രധാനമന്ത്രി നരേന്ദ്രമോദിയോട് കേന്ദ്രമന്ത്രിസഭയിലെ ഭൂരിഭാഗം പേർക്കും വിയോജിപ്പുണ്ട്. അക്കാര്യം തുറന്നു പറയാൻ ആരും തയ്യാറാകുന്നില്ലെന്നു ഭുവനേശ്വറിലെ ഒരു പരിപാടിയിൽ രാഹുൽ ഗാന്ധി പറഞ്ഞു.
ബിജെപിയും ഒഡീഷയിലെ ബിജെഡിയും ഒരു പോലെയാണ്. മുഖ്യമന്ത്രിയുടെ കീഴിൽ ഇരുപാർട്ടികളും ഗുജറാത്ത് മോഡലി’ലാണ് മാർക്കറ്റിംഗിൽ പണം ചെലവഴിക്കുന്നത്. കോൺഗ്രസ് പൂർണമായും കുറ്റമറ്റ വ്യവസ്ഥയിലാണ് തുടരുന്നതെന്ന് വിശ്വസിക്കുന്നില്ലെന്നുംഎല്ലാവിഭാഗക്കാരോടും സംവദിക്കാൻ ആഗ്രഹിക്കുന്നതുകൊണ്ടാണ് പലപ്പോഴും കോണ്‍ഗ്രസിന്റെ ചര്‍ച്ചകള്‍ ബഹളത്തില്‍ കലാശിക്കുന്നതെന്നും രാഹുല്‍ പറഞ്ഞു.
തന്നെക്കാൾ കൂടുതൽ അവരവരുടെ സംസ്ഥാനങ്ങളെ പറ്റി പൂർണ്ണ ബോധ്യമുള്ളവരാണ് അവിടത്തെ ജനങ്ങൾ. അവരിൽ നിന്ന് തനിക്ക് പഠിക്കാൻ ഏറെയുണ്ടെന്നും ഒരു സംസ്ഥാനം ഭരിക്കുന്നവർ ആരാണോ അവർ അവിടെയുള്ള ജനങ്ങളെ കേൾക്കുകയും അറിയുകയും വേണമെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി. നമ്മുടെ രാജ്യത്ത് വിദ്യാഭ്യാസം ഉള്ള നിരവധി പേരുണ്ട് പക്ഷെ അവരെല്ലാം തൊഴിൽ രഹിതരാണെന്നും വിദ്യാഭ്യാസ സംവിധാനത്തിലേക്ക് കൂടുതൽ സംരംഭങ്ങൾ കൊണ്ടുവരുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments