Latest NewsIndia

കുടുംബാസൂത്രണത്തില്‍ നിലവിലുളള ” നാം രണ്ട് നമുക്ക് രണ്ട് “തളളി പുതിയ അഭിപ്രായവുമായി മുഖ്യമന്ത്രി

അമരാവതി:  ഓരോ വീട്ടിലും രണ്ടിലധികം കുട്ടികള്‍ ഉണ്ടാവുന്നതാണ് നല്ലത്. ഒരാള്‍ക്ക് നാലു കുട്ടികളെങ്കിലും വേണമെന്ന അഭിപ്രായവുമായി ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. കുടുംബാസൂത്രണം ലക്ഷ്യംവച്ചുള്ള ‘നാം രണ്ട്, നമുക്ക് രണ്ട്’ എന്ന മുദ്രാവാക്യം തള്ളിയാണ് മുഖ്യമന്ത്രി ഈ അഭിപ്രായം വ്യക്തമാക്കിയത്. അമരാവതിയില്‍ ഒരു പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മനുഷ്യവിഭവശേഷി നമ്മുടെ നാടിന് അത്യാവശ്യമാണ്. . ഒരു കുട്ടിക്കെങ്കിലും ജന്മം നല്‍കുക എന്നത് സ്വന്തം ഉത്തരവാദിത്വമായി ഒരോരുത്തരും ഏറ്റെടുക്കണമെന്നും അദ്ദേഹം പറ‍ഞ്ഞു. പുതിയ തലമുറയില്‍ യുവാക്കള്‍ വിവാഹത്തില്‍നിന്ന് അകലുകയാണെന്നും വിവാഹിതര്‍ തന്നെ കുട്ടികള്‍ വേണ്ടെന്നുവയ്ക്കുന്ന സ്ഥിതിയാണിപ്പോഴുള്ളത്. മരണനിരക്കിനെ അപേക്ഷിച്ച്‌ ജനന നിരക്ക് വളരെ കുറയുന്നത് ഭാവിയില്‍ പ്രശ്‌നങ്ങളുണ്ടാക്കുമെന്നും ചന്ദ്രബാബു നായിഡു പറഞ്ഞു.

കുടുംബാസൂത്രണം പത്തുവര്‍ഷത്തിനുള്ളില്‍ മികച്ച രീതിയില്‍ നടപ്പാക്കിയ സംസ്ഥാനമാണ് ആന്ധ്രപ്രദേശ്

shortlink

Related Articles

Post Your Comments

Related Articles


Back to top button