മലയാളത്തിന്റെ ലേഡി സൂപ്പര്‍ സ്റ്റാര്‍ മഞ്ജു വാര്യര്‍ സജീവരാഷട്രീയത്തിലേക്ക് കടക്കുമെന്ന് റിപ്പോര്‍ട്ട്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനായി മഞ്ജു പ്രചാരണത്തിനെത്തുമെന്നാണ് സൂചന. കോണ്‍ഗ്രസ് നേതൃത്വുമായി ഇക്കാര്യം സംബന്ധിച്ച് അവര്‍ ചര്‍ച്ച നടത്തിയതായാണ് അറിയുന്നത്.
അതേസമയം ലോക്സഭാ തെരഞ്ഞെടുപ്പില്‍ മഞ്ജു വാര്യര്‍ മത്സരിക്കുമോ എന്നതില്‍ വ്യക്തതയില്ല. മത്സരിക്കാനുള്ള താത്പര്യം മഞ്ജുവിനുണ്ടെങ്കില്‍ തൃശൂര്‍ മണ്ഡലം നല്‍കിയാല്‍ മഞ്ജു മത്സരിക്കുമെന്നാണ് അറിയുന്നത്. എന്നാല്‍ സീറ്റ് നല്‍കി മത്സരിപ്പിക്കുന്ന കാര്യം നിലവില്‍ കോണ്‍ഗ്രസിന്റെ പരിഗണനയിലില്ല. പകരം തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് അവരെ സജീവമാക്കാനാണ് കോണ്‍ഗ്രസിന് താത്പര്യം. തൃശൂര്‍ കോണ്‍ഗ്രസിന് വിശ്വാസമുള്ള മണ്ഡലമായതിനാല്‍ അവിടെ പുതുമുഖങ്ങളെ മത്സരിപ്പിക്കേണ്ടെന്നാണ് കോണ്‍ഗ്രസ് ഉന്നത നേതൃത്വത്തിന്റെ തീരുമാനം.
പിണറായി സര്‍ക്കാരുമായി നല്ല ബന്ധം പുലര്‍ത്തുന്ന നടി കോണ്‍ഗ്രസിലേക്ക് ചേക്കേറിയാല്‍ അത് സിപിഎമ്മിന് വലിയ തിരിച്ചടിയാകും.പിണറായി സര്‍ക്കാര്‍ സംഘടിപ്പിച്ച വനിതാമതിലില്‍ പങ്കെടുക്കുമെന്ന് അറിയിച്ചിട്ട് പിന്‍മാറിയത് ഇടത് സംഘടനകളില്‍ പരക്കെ അവര്‍ക്കെതിരെ വിമര്‍ശനം ഉയര്‍ത്തിയിരു ന്നു . ബിജെപിയും മഞ്ജുവിനെ രാഷ്ട്രീയത്തിലിറക്കാന്‍ ശ്രമം നടത്തിയതായും റിപ്പോര്‍ട്ടുണ്ടായിരുന്നു. പുതിയ ചിത്രങ്ങളുമായി ബന്ധപ്പെട്ട് തിരക്കിലാണ് നടി. രാഷ്ട്രീയപ്രവേശത്തെക്കുറിച്ച് ഇതുവരെ പരസ്യപ്രസ്താലനകളൊന്നും മഞ്ജുവാര്യര്‍ നടത്തിയിട്ടില്ല.
Post Your Comments