ഭുവനേശ്വര്‍: ബിജെപിക്കെതിരെ രൂക്ഷ അഭിപ്രായപ്രകടനം നടത്തി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഭുവനേശ്വറില്‍ സാമൂഹ്യ സാംസ്കാരിക പ്രവര്‍ത്തകരോട് സംസാരിക്കവേയാണ് രാഹുല്‍ ബിജെപിയ്ക്കെതിരെ ഇപ്രകാരം പ്രതികരിച്ചത്.
”ബിജെപിയും ആര്‍എസ്‌എസും എനിക്കെതിരെ നടത്തുന്ന അസഭ്യപരാമര്‍ശങ്ങള്‍ എനിക്ക് നല്‍കുന്ന സമ്മാനങ്ങളാണ്. അവരില്‍ നിന്നും എനിക്ക് ലഭിക്കുന്ന ബഹുമതിയായിട്ടാണ് എനിക്കിവ അനുഭവപ്പെടുന്നത്. മോദി എന്നെ അധിക്ഷേപിക്കുമ്ബോള്‍ എന്നെ ആലിംഗനം ചെയ്യുന്നതായിട്ടാണ് തോന്നുന്നത്. കോണ്‍ഗ്രസ് പാര്‍ട്ടി മൂലം അദ്ദേഹം അസ്വസ്ഥനാണ്. ഞങ്ങളത് മനസ്സിലാക്കുന്നു. അതില്‍ ഞങ്ങള്‍ക്ക് ദേഷ്യമില്ല. അതാണ് കോണ്‍ഗ്രസിന്റെ മാതൃക. ഞങ്ങളൊരിക്കലും ജനങ്ങളെ വെറുക്കില്ല.” – രാഹുല്‍ ഗാന്ധി.
‘വിദ്വേഷത്തില്‍ നിന്നും വെറുപ്പില്‍ നിന്നും ഒന്നും നേടാന്‍ സാധിക്കില്ല എന്ന് ഞങ്ങള്‍ക്കറിയാം.” മുന്‍ പ്രധാനമന്ത്രിമാരായ ഇന്ദിരാഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും കൊലപാതകങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് രാഹുല്‍ ഗാന്ധി ഇപ്രകാരം പറഞ്ഞത്. മോദി മന്ത്രിസഭയിലെ മന്ത്രിമാരെ നിയന്ത്രിക്കുന്നത് നാഗ്പൂരിലെ ആര്‍എസ്‌എസ് ആണെന്നും രാഹുല്‍ വിമര്‍ശിച്ചു. കര്‍ഷകരെ മറന്ന നിലപാടാണ് മോദി സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments