UAENewsGulf

ആരോഗ്യ മേഖലയുമായി സഹകരിക്കാന്‍ യുഎഇ സംഘം കേരളത്തിലേക്ക്

 

ദുബൈ: ദുബൈ ഹെല്‍ത്ത് ഫോറത്തില്‍ കേരളവുമായി ആരോഗ്യരംഗത്ത് കൂടുതല്‍ മേഖലകളില്‍ സഹകരിക്കാന്‍ യുഎഇ. ഇതിന്റെ ഭാഗമായി താമസിയാതെ മന്ത്രിതലസംഘം കേരളം സന്ദര്‍ശിക്കാനെത്തും. ദുബൈയില്‍ സമാപിച്ച രണ്ടുദിവസത്തെ ദുബൈ ഹെല്‍ത്ത് ഫോറത്തിലാണ് സഹകരണം സംബന്ധിച്ച ചര്‍ച്ചകള്‍ നടന്നത്. കേരളത്തെ പ്രതിനിധീകരിച്ച് ആരോഗ്യമന്ത്രി കെ.കെ. ശൈലജയും ആരോഗ്യ കുടുംബക്ഷേമ അഡീഷണല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദനും ഫോറത്തില്‍ പങ്കെടുത്തു.

നിപ വൈറസിനെ പ്രതിരോധിച്ചും പ്രളയകാലത്ത് ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയും ശ്രദ്ധേയമായ കേരളത്തിന്റെ നടപടികളെക്കുറിച്ച് വിശദീകരിക്കാനാണ് ഹെല്‍ത്ത് ഫോറത്തിലേക്ക് മന്ത്രി ശൈലജയെ ക്ഷണിച്ചത്. നിപയെയും പ്രളയത്തെയും കേരളം ഒറ്റക്കെട്ടായി നേരിട്ട കാര്യം മന്ത്രി ശൈലജ വിശദീകരിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button