തിരുവനന്തപുരം: ലോക കേരളസഭയുടെ ദുബായില്‍ നടക്കുന്ന മേഖലാസമ്മേളനത്തിനായി സർക്കാർ പണം ചെലവാക്കുന്നില്ലെന്ന് സ‌്പീക്കര്‍ പി ശ്രീരാമകൃഷ‌്ണന്‍. ചിലവിനാവശ്യമായ തുക പ്രവാസി സമൂഹമാണ് സ്‌പോൺസർഷിപ്പ് വഴി കണ്ടെത്തുന്നത്. പങ്കെടുക്കുന്നവർ സ്വന്തം ചെലവിലാണ് എത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
കോടികൾ മുടക്കി സംസ്ഥാനസർക്കാരാണ് സമ്മേളനം നടത്തുന്നതെന്ന പ്രചാരണം അസംബന്ധമാണ്. ലോകമെമ്പാടുമുള്ള പ്രവാസികള്‍ താല്‍പര്യപൂര്‍വം കാത്തിരിക്കുന്ന സമ്മേളനമാണിത‌്. എന്നാൽ അതിനെ അപമാനിക്കാനാണ് എല്ലാവരും ശ്രമിക്കുന്നത്. വലിയതോതിലുള്ള പ്രവര്‍ത്തന പദ്ധതികളുമായി ലോക കേരള സഭ മുന്നോട്ടു പോകുകയാണെന്നും സ‌്പീക്കര്‍ വ്യക്തമാക്കി.
Post Your Comments