മുംബൈ: ഇന്നത്തെ ഓഹരി വിപണി ആരംഭിച്ചത് നഷ്ടത്തിൽ. സെന്‍സെക്‌സ് 2.76 പോയിന്റ് നഷ്ടത്തില്‍ 36,105.71ലും സെന്‍സെക്‌സ് 2.76 പോയിന്റ് നഷ്ടത്തില്‍ 36,105.71ലുമാണ് വ്യാപാരം ആരംഭിച്ചത്.ബിഎസ്ഇയിലെ 1561 കമ്പനികളില്‍ 778 കമ്പനികളുടെ ഓഹരികള്‍ നേട്ടം കൈവരിച്ചപ്പോൾ 686 ഓഹരികള്‍ നഷ്ടത്തിലും 91 ഓഹരികള്‍ മാറ്റമില്ലാതെയുമായിരുന്നു വ്യാപാരം.
സണ്‍ ഫാര്‍മ, ഐ.ഒ.സി, ഐ.ടി.സി, റിലയന്‍സ്, ടിസിഎസ്, മാരുതി സുസുക്കി, എസ്ബിഐ, ഭാരതി എയര്‍ടെല്‍, സിപ്ല, എച്ച്ഡിഎഫ്‌സി ബാങ്ക്, ബിപിസില്‍ എന്നിവയുടെ ഓഹരികള്‍ നേട്ടത്തിലെത്തിയപ്പോൾ, കോള്‍ ഇന്ത്യ, ടാറ്റ മോട്ടോഴ്‌സ്, വേദാന്ത, ഇന്‍ഫോസിസ്, വിപ്രോ, ഒഎന്‍ജിസി, ഗെയില്‍, ജെഎസ്ഡബ്ല്യു സ്റ്റീല്‍, യെസ് ബാങ്ക്, ബജാജ് ഫിനാന്‍സ് തുടങ്ങിയവ നഷ്ടത്തിലേക്ക് വീണു
Post Your Comments