IndiaNews

കണ്ണൂര്‍ മെഡിക്കല്‍ കോളജ്; ഹരജി സുപ്രീംകോടതി തള്ളി

 

ന്യൂഡല്‍ഹി: കണ്ണൂര്‍ മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥികളില്‍ നിന്ന് കൈപ്പറ്റിയ തുക ഇരട്ടി ആയി മടക്കി നല്‍കണം എന്ന ഉത്തരവിന് എതിരെ നല്‍കിയ പുനഃ പരിശോധന ഹര്‍ജി സുപ്രീംകോടതി തള്ളി. ജസ്റ്റിസുമാരായ അരുണ്‍ മിശ്ര വിനീത് ശരണ്‍ എന്നിവര്‍ അടങ്ങിയ ബെഞ്ച് ചേമ്പറില്‍ പരിഗണിച്ച ശേഷം ആണ് പുനഃ പരിശോധന ഹര്‍ജികള്‍ തള്ളിയത്.

2016 -17 അധ്യയന വര്‍ഷം പ്രവേശനം നേടിയ വിദ്യാര്‍ത്ഥികളില്‍ നിന്ന് കൈപ്പറ്റിയ പണം ഇരട്ടി ആയി നല്‍കാന്‍ സുപ്രീം കോടതി കണ്ണൂര്‍ മെഡിക്കല്‍ കോളേജിനോട് നിര്‍ദേശിച്ചിരുന്നു. ചട്ട വിരുദ്ധം എന്ന് ചൂണ്ടിക്കാട്ടി 150 വിദ്യാര്‍ത്ഥികളുടെ പ്രവേശനം സുപ്രീം കോടതി റദ്ദാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button