ന്യൂ ഡൽഹി : ഇന്ത്യൻ റെയിൽവേയിൽ അടുത്ത രണ്ട് വര്‍ഷത്തിനുളളില്‍ നാല് ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കുമെന്ന് റെയില്‍വേ മന്ത്രി പീയൂഷ് ഗോയല്‍. കഴിഞ്ഞ വര്‍ഷം നടത്തിയ പരീക്ഷകളിലൂടെ 1,50,000 പേർക്ക് നിയമനം നൽകും. തുടര്‍ന്ന് വരുന്ന മറ്റ് റിക്രൂട്ട്മെന്റിലൂടെ 2,30,000 പേര്‍ക്ക് തൊഴില്‍ നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.
2019 ഫെബ്രുവരി -മാര്‍ച്ച് മാസത്തിലെ ആദ്യ പടിയായി 1,31,328 ഒഴിവുളള തസ്തികകള്‍ നികത്തും വരുന്ന റിക്രൂട്ട്മെന്‍റുകളില്‍ ഭരണഘടനയുടെ 103 മത് ഭേദഗതി പ്രകാരം സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കുളള 10 ശതമാനം സംവരണം കൂടി പരിഗണിച്ചാകും നിയമന നടപടികള്‍ നടത്തുകയെന്നും അടുത്ത രണ്ട് വര്‍ഷം കൊണ്ട് ഇന്ത്യന്‍ റെയില്‍വേയില്‍ നിന്ന് 1,00,000 ജീവനക്കാര്‍ വിരമിക്കുന്ന ഒഴിവുകളിലേക്കും നിയമനം ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.
Post Your Comments