കൊച്ചി : ശബരിമല സത്രീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച നാമജപ ഘോഷയാത്രയില്‍ പങ്കെടുത്തിന്റെ പേരില്‍ ബിജെപി നേതാക്കളെ അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ച പൊലീസ് നീക്കം കോടതി തടഞ്ഞു.
ബിജെപി തൃശ്ശൂര്‍ ജില്ലാ പ്രസിഡണ്ട് എ.നാഗേഷ്, കൗണ്‍സിലര്‍ സമ്പൂര്‍ണ്ണ എന്നിവരെ അറസ്റ്റ് ചെയ്യാനുള്ള പൊലീസ് നടപടിയാണ് ഹൈക്കോടതി തടഞ്ഞത്.
ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് നടത്തിയ നാമജപ റാലിയില്‍ പങ്കെടുത്ത 700 പേര്‍ക്കെതിരെ പൊലിസ് ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസെടുത്തിരുന്നു.
ഇക്കൂട്ടത്തില്‍ ഉള്‍പ്പെട്ട ജില്ലാ പ്രസിഡന്റ് നാഗേഷും കൗണ്‍സിലര്‍ സമ്പൂര്‍ണയും ജില്ലാ കോടതി മുന്‍കൂര്‍ ജാമ്യാപേകഷ തള്ളിയതിനെ തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.
Post Your Comments