Latest NewsKerala

കെ.ടി ജലീല്‍ കോടിയേരി ബാലകൃഷ്ണനെ ഭീഷണിപ്പെടുത്തിയെന്ന് പി.കെ.ഫിറോസ്

തിരുവനന്തപുരം : സിപിഎം നടത്തിയ അനധികൃത ബന്ധുനിയമനങ്ങള്‍ ചൂണ്ടിക്കാട്ടി മന്ത്രി കെ.ടി.ജലീല്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ ഭീഷണിപ്പെടുത്തിയതായി യൂത്ത് ലീഗ് നേതാവ് പി.കെ.ഫിറോസ്.

സിപിഎം നേതാവ് കോലിയന്‍കോട് കൃഷ്ണന്‍ നായരുടെ ബന്ധുവിന് ഇന്‍ഫര്‍മേഷന്‍ കേരളാ മിഷനില്‍ അനധികൃതമായി നിയമനം നല്‍കിയത് ഉയര്‍ത്തിക്കാട്ടിയാണ് ജലീല്‍ കോടിയേരിയെ ഭീഷണിപ്പെടുത്തിയതെന്ന് പി.കെ.ഫിറോസ് ആരോപിച്ചു.

ബന്ധു നിയമനത്തില്‍ താന്‍ പ്രതിക്കൂട്ടിലായാല്‍ സിപിഎം അതിലേറെ പ്രതിരോധത്തിലാകുമെന്ന് ജലീല്‍ കോടിയേരിയെ ധരിപ്പിച്ചതായും ഇതാണ് ജലീലിനെതിരെ നടപടി സ്വീകരിക്കാന്‍ സിപിഎം മടിക്കുന്നതിന് പിന്നിലുള്ള കാരണമെന്നും ഫിറോസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button