KeralaLatest News

കെ.ടി ജലീല്‍ വിഷയത്തില്‍ പി. കെ.ഫിറോസ് ഭ്രാന്ത് വിളിച്ചു പറയുകയാണെന്ന് മന്ത്രി ഇ.പി.ജയരാജന്‍

തിരുവനന്തപുരം: സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണനെ മന്ത്രി കെ.ടി ജലീല്‍ ഭീഷണിപ്പെടുത്തിയെന്ന യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി.കെ ഫിറോസിന്റെ ആരോപണം അടിസ്ഥാന രഹിതമെന്ന് വ്യവസായ മന്ത്രി ഇ.പി ജയരാജന്‍. സി.പി.ഐ.എം നേതാവ് കോലിയക്കോട് കൃഷ്ണന്‍ നായരുടെ സഹോദരന്റെ മകന്‍ ഡി.എസ് നീലകണ്ഠനെ ഇന്‍ഫര്‍മേഷന്‍ കേരള ഡെപ്യൂട്ടി ടെക്‌നിക്കല്‍ ഡയറക്ടറായി നിയമിച്ചത് മാനദണ്ഡങ്ങള്‍ മറി കടന്നാണെന്ന് പി.കെ ഫിറോസ് ആരോപിച്ചിരുന്നു.

ഈ നിയമനം കാണിച്ച് കെ.ടി ജലീല്‍ കോടിയേരിയെ ബ്ലാക്ക്‌മെയ്ല്‍ ചെയ്യുകയാണെന്നും ഫിറോസ് പറഞ്ഞിരുന്നു.

ഫിറോസ് ഭ്രാന്ത് വിളിച്ച് പറയുകയാണെന്നും വിരോധത്തിന്റെ അടിസ്ഥാനത്തിലാണ് ആരോപണമെന്നും ജയരാജന്‍ പറഞ്ഞു. വ്യവസായ വകുപ്പിലെ നിയമനം ചുണ്ടികാണിച്ച് കോടിയെരിയെ മന്ത്രി ജലീല്‍ ഭീഷണിപ്പെടുത്തിയെന്നായിരുന്നു ജലീലിന്റെ ആരോപണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button